CinemaGeneralMollywoodNEWS

മലയാളത്തിലെ ഏറ്റവും ഇഷ്ടമുള്ള സിനിമ : തുറന്നു പറഞ്ഞു പ്രസന്ന

കസ്തൂരിമാന്‍ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ചെയ്ത വേഷം ഞാനാണ്‌ ചെയ്തത്

മലയാള സിനിമ അത്ഭുതപ്പെടുത്തുവെന്നു തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രസന്ന. മലയാളം തന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ഇന്ഡസ്ട്രിയാണെന്നും കിരീടവും ഭൂതക്കണ്ണാടിയും ഇപ്പോള്‍ ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സും ഉള്‍പ്പടെ എത്രയെത്ര അത്ഭുത സിനിമകളാണ് മലയാളത്തില്‍ ഉണ്ടായിട്ടുള്ളതെന്നും പ്രസന്ന പങ്കുവയ്ക്കുന്നു.

പ്രസന്നയുടെ വാക്കുകള്‍

‘മലയാളം എന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ഇന്ഡസ്ട്രിയാണ്. ‘കസ്തൂരിമാന്‍’ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ചെയ്ത വേഷം ഞാനാണ്‌ ചെയ്തത്. തമിഴിലും നായിക മീര ജാസ്മിന്‍ തന്നെയായിരുന്നു. ലോഹിതദാസ് ആദ്യമായി തമിഴില്‍ സംവിധാനം ചെയ്ത ചിത്രവുമാണത്. സിദ്ധിഖ് ലാല്‍ ആദ്യമായി തമിഴില്‍ സംവിധാനം ചെയ്ത ‘സാധു മിരണ്ടാലില്‍’ ഞാനും കാവ്യ മാധവനുമായിരുന്നു പ്രധാന റോളുകളില്‍. ‘അഴകിയ തീയേ’യില്‍ നവ്യ നായര്‍ ആയിരുന്നു എന്റെ നായിക. ‘അമര’മാണ് മലയാളത്തില്‍ ഏറ്റവും ഇഷ്ടമുള്ള ചിത്രം. ലോഹിതദാസ് സാറിന്റെ സിനിമ ചെയ്തതോടെ അഭിനയത്തോടുള്ള എന്റെ കാഴ്ചപാട് തന്നെ മാറി. ‘കിരീട’വും ‘ഭൂതക്കണ്ണാടി’യും ഇപ്പോള്‍ ‘കുമ്പളങ്ങി നൈറ്റ്സും’ വരെ എത്രയെത്ര അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളാണ് മലയാളത്തിലുള്ളത്!.

പുതിയ ലക്കം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

പൃഥ്വിരാജ് നായകനായ ‘ബ്രദേഴ്സ് ഡേ’യിലെ പ്രസന്നയുടെ നെഗറ്റീവ് റോള്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഇംപാക്റ്റ് ആണ് ഉണ്ടാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button