GeneralHollywoodLatest News

കണ്‍തടത്തില്‍ കറുപ്പും ശരീരത്തില്‍ ചുളിവുകളും; താന്‍ 47 കാരിയാണെന്നു നടി

47 കാരിയായ ഞാന്‍ ഇങ്ങനെയാണ് എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്

നടിമാര്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനു ഇരയാകാറുണ്ട്. ബോഡി ഷേയിമിങ്ങിനെ ഭയപ്പെടാതെ പ്രായം മാത്രമല്ല തന്റെ ശരീരത്തിലെ മാറ്റങ്ങള്‍ പോലും പങ്കുവച്ചു ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് പ്രമുഖ നടി. കണ്‍തടത്തില്‍ കറുപ്പും ശരീരത്തില്‍ ചുളിവുകളും വ്യക്തമാക്കിക്കൊണ്ടുള്ള നടിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നടിയും മോഡലുമായ ലിസ റായ് ആണ് മേക്കപ്പ് ഇല്ലാത്ത തന്റെ സെല്‍ഫി ആരാധകര്‍ക്കായി പങ്കുവെച്ചത്. പ്രായം വ്യക്തമായി അറിയുന്ന ചിത്രം ആരാധകരുടെ മനം കവരുകയാണ്.

47 കാരിയായ ഞാന്‍ ഇങ്ങനെയാണ് എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. നമ്മള്‍ എങ്ങനെയാണോ അങ്ങനെയിരിക്കാനുള്ള ധൈര്യം നമുക്കണ്ടോ? ചെറുപ്പത്തില്‍ എനിക്ക് ഇല്ലായിരുന്നു. എല്ലാവരും നമ്മുടെ മൂല്യം മനസിലാക്കണം എന്നില്ല. പക്ഷേ നിങ്ങളുടെ ശരീരത്തെയും അത് പറയുന്ന കഥകളേയും നിങ്ങളുടെ അനുഭവങ്ങളേയും നിങ്ങളുടെ ഉള്ളിനേയും സ്‌നേഹിക്കൂ. നിങ്ങളുടെ മൂല്യം എന്തെന്ന് അറിയൂ. നിങ്ങളുടെ തിളക്കം ലോകത്തില്‍ പ്രതിഫലിക്കും. ഇപ്പോള്‍ അങ്ങനെയല്ലെങ്കിലും നിങ്ങളെ സ്‌നേഹിക്കൂ’ എന്നു താരം കുറിച്ചു

എന്നും നിങ്ങള്‍ സുന്ദരിയാണ് എന്നാണ് ഭൂരിഭാഗം ആരാധകരുടെയും കമന്റ്.

shortlink

Post Your Comments


Back to top button