നടൻ ബാല കഴിഞ്ഞ ദിവസം മകള്‍ക്ക് ഒപ്പം ഓണം ആഘോഷിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതുവരെ ആഘോഷിച്ചതിൽ വച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന തലക്കെട്ടോടെയാണ് മകൾ അവന്തികയ്ക്ക് ഒപ്പമുള്ള വിഡിയോ താരം പങ്കുവച്ചത്.
ബാല പങ്കുവെച്ച വിഡിയോയിൽ മകൾ പേടിച്ചും സങ്കടത്തോടെയുമാണ് നിൽക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ആരാധകരും പ്രേക്ഷകരും രംഗത്തെത്തിയിരുന്നു. അതിന് മറുപടിയെന്നോണം മകളുമായുള്ള ഒരു പഴയ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ബാല ഇപ്പോൾ. മകൾക്കൊപ്പം കളിക്കുന്ന ദൃശ്യങ്ങൾ ചേര്‍ത്തുവെച്ചൊരുക്കിയ വിഡിയോയും ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
ബാലയുടെ കുറിപ്പ്
‘യഥാർഥ സത്യം ഇതാ. ഈ വിഡിയോ ഇന്നേ വരെ ഞാൻ ആരെയും പുറത്തുകാണിച്ചിട്ടില്ല. ഒരച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ ഭാഷയുണ്ട്, അത് മറ്റുള്ളവര്‍ക്ക് മനസിലാകണമെന്നില്ല. എന്റെ മകളുടെ സന്തോഷത്തെ പറ്റി ചിന്തിക്കുന്ന ഒരുപാട് നല്ല മനസ്സുകൾ ഇവിടെയുള്ളതിനാലാണ് ഞാന്‍ ഈ വിഡിയോ ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത്. ഞാൻ പ്രാര്‍ത്ഥിക്കുന്ന ദൈവത്തോടും, ഞാൻ വിശ്വസിക്കുന്ന നിയമത്തോടും എന്റെ ആരാധകരോടും സുഹൃത്തുക്കളോടും, നിരുപാധികമായി എന്നെ സ്നേഹിക്കുന്നവര്‍ക്കും നന്ദി പറയുന്നു. ഞാനെന്റെ മകളുടെ അച്ഛനാണ്, അവൾ എന്നും എപ്പോഴും സന്തോഷവതിയായിരിക്കാൻ ഞാൻ ശ്രദ്ധിക്കും. നന്ദി നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.’–ബാല കുറിച്ചു
https://www.facebook.com/ActorBalaOfficial/videos/632586517271146/
Post Your Comments