
മിമിക്രിയിലൂടെ വെള്ളിത്തിരയിലെയ്ക്ക് എത്തി മലയാളത്തിന്റെ പ്രിയ താരമായി മാറിയ നടനാണ് ഗിന്നസ് പക്രു. അജയന് എന്ന പേരിനേക്കാള്‍ ഗിന്നസ് പക്രു എന്ന പേരില്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ഈ കലാകാരന് മലയാളത്തിനൊപ്പം തമിഴിലും സാന്നിധ്യമറിയിച്ചു. അഭിനയത്തിനൊപ്പം സംവിധാനം, നിർമാണം തുടങ്ങിയ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച താരം തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച ഒരു ചിത്രം സോഷ്യൽ മീഡിയയില്‍ വൈറല്‍ ആകുന്നു.
രണ്ടു കാലങ്ങളിലെ രണ്ട് ഓണനാളുകളിൽ പകർത്തിയ, സഹോദരിമാർക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒന്ന് 1995 ലെ ചിത്രവും ഒന്ന് ഈ വർഷത്തെ ചിത്രവുമാണ്. സഹോദരിമാരായ കവിതയ്ക്കും സംഗീതയ്ക്കുമൊപ്പമുള്ളതാണ് താരത്തിന്റെ ചിത്രങ്ങൾ.
Post Your Comments