ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മലയാള സിനിമയില്‍ എത്തിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ പ്രധാന കഥാപാത്രമായി എത്തിയതോടെ ശ്രദ്ധിക്കപ്പെട്ട വിഷ്ണു അഭിനയത്തില്‍ മാത്രമല്ല തിരക്കഥാകൃത്തെന്ന നിലയിലും കയ്യടി നേടുകയാണ്. എന്നാല്‍ ഇപ്പോഴും തന്നെ ആളുകള്‍ക്ക് അത്ര പരിചയമില്ലെന്നാണ് വിഷ്ണു പറയുന്നത്. കഴിഞ്ഞ ദിവസം പുനലൂര്‍ ഓണം ഫെസ്റ്റില്‍ പങ്കെടുത്തുകൊണ്ടാണ് വിഷ്ണു തന്നെ മനസിലാകാത്തവര്‍ക്കുവേണ്ടി പരിചയപ്പെടുത്തിയത്.
നായകനായി എത്തിയ കട്ടപ്പനയിലെ ഹൃത്വിക് റോഷനെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. അങ്ങനെ മനസിലാവാത്തവര്‍ക്കായി താന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം മായാവിയിലെ ഒരു രംഗം അഭിനയിച്ച് കാണിച്ചുകൊടുക്കുകയും ചെയ്തു. സലിംകുമാറിന്റെ കഥാപാത്രവും വിഷ്ണുവുമായി ഒരു കോമ്ബിനേഷന്‍ സീന്‍ ഉണ്ട്. അതാണ് അഭിനയിച്ച് കാണിച്ചത്. സലിംകുമാറിന്റെയും തന്റെയും ഡയലോഗ് വള്ളിപുള്ളി തെറ്റാതെ പറഞ്ഞാണ് തന്നെ മനസിലാകാത്തവര്‍ക്കായി സ്വയം പരിചയപ്പെടുത്തിയത്. ഇതിന്റെ വിഡിയോ ഫേയ്‌സ്ബുക്കില്‍ വിഷ്ണു പോസ്റ്റ് ചെയ്തതോടെ വൈറലാവുകയാണ്.
ഇനിയും എന്നെ മനസ്സിലാകാത്തവര്‍ക്ക് വേണ്ടി….ദേ ദിതാണ് ഞാന്‍… ലവ് യു ഓള്‍ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോ ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. ഈ സിംപ്ലിസിറ്റിയാണ് എനിക്ക് ഇഷ്ടപ്പെട്ടത് എന്നാണ് ആരാധകരുടെ കമന്റ്.
മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബിഗ് ബ്രദറാണ് വിഷ്ണുവിന്റെ പുതിയ ചിത്രം.
Post Your Comments