സിനിമയിലെ പ്രണയ നായകനായി പ്രേക്ഷക ഹൃദയം കീഴടക്കുന്ന ടോവിനോ തോമസ് തന്റെ ജീവിതത്തിലെ നായികയെക്കുറിച്ചും പതിനൊന്ന് വര്‍ഷം നീണ്ടു നിന്ന ദീര്‍ഘകാല പ്രണയത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്. ‘മായനദി’ എന്ന ചിത്രമാണ് ടോവിനോയ്ക്ക് പ്രണയ നായകനെന്ന നിലയില്‍ വലിയ സ്വീകാര്യത നല്‍കുന്നത്.
പ്രണയത്തെക്കുറിച്ചും ഭാര്യ ലിഡിയയെക്കുറിച്ചും ടോവിനോ തോമസ്
‘പത്ത് പതിനൊന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു എന്റെ വിവാഹം. ലിഡിയയുടെ കുടുംബവുമായി ഞങ്ങള്‍ക്ക് അടുപ്പമുണ്ട്. നേരിട്ട് പരിചയപ്പെടുന്നത് പ്ലസ് വണ്ണിനു പഠിക്കാന്‍ ഒരേ സ്കൂളില്‍ എത്തിയപ്പോഴാണ്. പിന്നീട് ഞങ്ങള്‍ എഞ്ചീനിയറിംഗിന് കോയമ്പത്തൂരെത്തി. രണ്ടു കോളേജുകളിലാണെങ്കിലും ഇടയ്ക്കെല്ലാം കാണും. ഒന്നിച്ച് സിനിമകള്‍ക്ക് പോകും. കയ്യില്‍ തുട്ടില്ലാത്തത് കൊണ്ട് പത്ത് രൂപയുടെ തറ ടിക്കറ്റില്‍ ഇരുന്നാണ് അന്ന് ഞാന്‍ സിനിമ കാണുന്നത്. ലിഡിയ കൂടി ഉള്ളപ്പോള്‍ കൂടിയ ക്ലാസിന്റെ ടിക്കറ്റ് എടുക്കണം. അത് കൊണ്ട് എപ്പോഴും കൂട്ടാന്‍ പറ്റില്ല. എന്റെ സിനിമാ മോഹങ്ങളൊക്കെ അന്നേ അവള്‍ക്കറിയാം. നല്ല പ്രോത്സാഹനമാണ് തന്നത്. ആദ്യ സിനിമയായ പ്രഭുവിന്റെ മക്കളില്‍ ചെറിയ റോളാണ്. പിന്നെ സിനിമയില്ലാതെ കുറെ നാളുകള്‍. അവര്‍ നിരുല്‍സാഹപ്പെടുത്തിയിരുന്നെങ്കില്‍ എന്റെ മനസ്സ് മടുത്ത് പോയേനെ ഭാഗ്യം അതുണ്ടായില്ല’. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടോവിനോ പങ്കുവയ്ക്കുന്നു.
Post Your Comments