മലയാള സിനിമ പോപ്പുലാരിറ്റി നേടണമെങ്കില്‍ വലിയ മാസ് സിനിമകള്‍ സംഭവിക്കണമെന്ന് പൃഥ്വിരാജ്, തെലുങ്കിലും തമിഴിലുമൊക്കെ അങ്ങനെ സംഭവിക്കാറുണ്ടെന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയായിരുന്നു പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍. താന്‍ സംവിധാനം ചെയ്ത ‘ലൂസിഫര്‍’ പോളണ്ടില്‍ വരെ രാത്രി മൂന്ന്‍ മണിക്ക് ഷോ കളിച്ച സിനിമയാണെന്നും മലയാള സിനിമയെ സംബന്ധിച്ച് അത് വലിയ നേട്ടമാണെന്നും പൃഥ്വിരാജ് പങ്കുവയ്ക്കുന്നു.
വലിയ സിനിമകള്‍ക്ക് പുറമേ മലയാളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന റിയലസ്റ്റിക് ചെറു ചിത്രങ്ങളുടെ ആരാധകനാണ് താനെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. ‘മഹേഷിന്റെ പ്രതികാരം’, ‘കുമ്പളങ്ങി നൈറ്റ്സ്’ പോലെയുള്ള സിനിമകളുടെ വലിയ ഫാനാണ് താനെന്നും പൃഥ്വിരാജ് പറയുന്നു, ചില മലയാള ചിത്രങ്ങള്‍ എത്ര കണ്ടാലും തനിക്ക് മടുക്കില്ലെന്നും അങ്ങനെയൊരു ചിത്രമാണ് മോഹന്‍ലാലിന്റെ ‘അക്കരെ അക്കരെ അക്കരെ’ എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ് ആന്‍ഡ് എന്‍കൗണ്ടര്‍ എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലൂസിഫര്‍’ സംവിധാനം ചെയ്ത ശേഷം ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചത്. ‘ബ്രദേഴ്സ് ഡേ’ പോലെയൊരു ഫെസ്റ്റിവല്‍ സിനിമ മനപൂര്‍വം തെരഞ്ഞെടുത്തതാണെന്നും താന്‍ ഇങ്ങനെയുള്ള ആഘോഷ സിനിമകളില്‍ നിന്ന് മാറി നിന്നിട്ട് കുറെ കാലമായതിനാല്‍ ‘ബ്രദേഴ്സ് ഡേ’ പോലെ ഒരു അടിച്ചു പൊളി ആഘോഷ സിനിമ മുന്നില്‍ വന്നപ്പോള്‍ ഷാജോണിനോട് ഓക്കെ പറയുകയായിരുന്നുവെന്നും അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പൃഥ്വിരാജ് വ്യക്തമാക്കുന്നു.
Post Your Comments