GeneralLatest NewsMollywood

നടന്‍ പ്രേംകുമാറിന്റെ പിതാവ് അന്തരിച്ചു! മതപരമായ ചടങ്ങുകള്‍ ഇല്ലാതെ മരണാനന്തര ചടങ്ങുകള്‍

കഴക്കൂട്ടത്തെ വസതിയില്‍ രാത്രി എട്ടു മണിക്ക് ശവദാഹം നടക്കും.

മലയാളത്തിന്റെ പ്രിയ നടന്‍ പ്രേംകുമാറിന്റെ പിതാവ് ജെയിംസ് സാമുവേല്‍ അന്തരിച്ചു. മിഷന്‍ ഹോസ്പിറ്റലില്‍ വെച്ച്‌ ഇന്ന് രാവിലെയായിരുന്നു മരണം. മതപരമായ ചടങ്ങുകള്‍ ഇല്ലാതെ മരണാനന്തര ചടങ്ങുകള്‍ നടത്തണമെന്ന് പിതാവ് നേരത്തെ തന്നെ പ്രേം കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. കഴക്കൂട്ടത്തുള്ള വീട്ടിലാണ് സംസ്‌കാരം. സംവിധായകന്‍ കണ്ണന്‍ താമരക്കുളമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറത്ത് അറിയിച്ചിരിക്കുന്നത്.

സംവിധായകന്റെ വാക്കുകളിങ്ങനെ…

ചലച്ചിത്ര താരം പ്രേംകുമാര്‍ – ന്റെ അച്ഛന്‍ ( ജെയിംസ് സാമുവേല്‍ – 85 ) ഇന്ന് രാവിലെ മിഷന്‍ ഹോസ്പിറ്റലില്‍ വച്ചു നിര്യാതനായി. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണമെന്ന ജെയിംസ് സാമുവേലിന്റെ (പ്രേംകുമാറിന്റെ പിതാവ്) ആഗ്രഹപ്രകാരം കഴക്കൂട്ടത്തെ വസതിയില്‍ രാത്രി എട്ടു മണിക്ക് ശവദാഹം നടക്കും. ജൂബിലി ആശുപത്രിയിലുള്ള മൃതദേഹം വൈകുന്നേരം 6 മണിക്ക് കഴക്കൂട്ടത്തെ ത്തിക്കും. പിതാവിന്റെ ആഗ്രഹപ്രകാരം റീത്തുകളും മറ്റും ഒഴിവാക്കണമെന്ന് പ്രേംകുമാര്‍ അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments


Back to top button