തമിഴകം കീഴടക്കിയ തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് മലയാളത്തിന്റെ യുവ സൂപ്പര്‍ താരം നിവിന്‍ പോളി.ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയുടെ നായികയായി നയന്‍സ് അഭിനയിച്ചത്.
നയന്‍താരയെക്കുറിച്ച് നിവിന്‍ പോളി
‘ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച കലാകാരിയാണ് നയന്‍താര. സെറ്റില്‍ എല്ലായ്പ്പോഴും സന്തോഷവതിയായിരിക്കും. നമുക്കൊരു പോസിറ്റീവ് എനര്‍ജി കിട്ടും. വളരെ നല്ല അനുഭവമായിരുന്നു ഷൂട്ട്. ലവ് ആക്ഷന്‍ ഡ്രാമയില്‍ ഞങ്ങള്‍ സ്ക്രീന്‍ പങ്കിട്ട നിമിഷങ്ങള്‍ ആസ്വാദകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നാണ് മനസ്സിലാക്കാനാകുന്നത്’.
‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തെക്കുറിച്ച് വളരെ മുന്‍പ് തന്നെ ധ്യാന്‍ സൂചന തന്നിരുന്നു. സ്ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ വിളിച്ചു ദിനേശനാകണം എന്നവാശ്യപ്പെട്ടപ്പോള് അതുകൊണ്ട് തന്നെ അപരിചിതത്വം തോന്നിയിരുന്നു. വാണിജ്യ സിനിമകളുടെ എല്ലാ ചേരുവകളും നിറഞ്ഞ ചലച്ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’. എല്ലാം മറന്നു ചിരിക്കാനുള്ള വക ചിത്രം നല്‍കും. ചിത്രം തീര്‍ന്നാലും അതിലെ നര്‍മം പ്രേക്ഷകരെ വിട്ടുപോകില്ല. മനോരമയുടെ ഞായറാഴ്ച സംപ്ലിമെന്റിനു അനുവദിച്ച അഭിമുഖത്തില്‍ നിവിന്‍ പോളി വ്യക്തമാക്കുന്നു.
Post Your Comments