മലയാളികള്‍ക്ക് ആണത്തത്തിന്റെ പര്യായമാണ് മോഹന്‍ലാല്‍. മുണ്ട് മടക്കികുത്തി, മീശ പിരിച്ച്, നെഞ്ചു വിരിച്ച് ചങ്കൂറ്റത്തോടെ എതിരാളികളെ നേരിടുന്ന മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. തന്റെ മുണ്ട് മടക്കികുത്തലിനെയും മീശ പിരിയെയും കുറിച്ച് മോഹന്‍ലാല്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. റേഡിയോ മാംഗോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറയുന്നതിങ്ങനെ.. .
‘മീശ പിരിക്കല്‍ സിനിമയില്‍ കൊള്ളാം; നാട്ടിലിറങ്ങി ചെയ്താല്‍ വിവരം അറിയും . തന്നെ പോലെ ആകരുത് അതിലും മികച്ചത് ആവാനാണ് ശ്രമിക്കേണ്ടത്. ഞാന്‍ എന്താണെന്ന് എനിക്കു തന്നെ അറിയില്ല. എന്നെപ്പോലെയാകുക എന്നു പറയുന്നത് വലിയ കാര്യമല്ല. എന്നെക്കാളും മുകളില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായി മാറുകയാണ് വേണ്ടത്,’ മോഹന്‍ലാല്‍ പറഞ്ഞു
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം
Post Your Comments