
പ്രമുഖ ടെലിവിഷന്‍ താരം കമ്യ പഞ്ചാബി വീണ്ടും വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. ദല്‍ഹി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശലഭ് ദാന്ഗ് ആണ് വരന്‍.
കഴിഞ്ഞ ഫെബ്രുവരിയിലാണ് തങ്ങള്‍ കണ്ടതെന്നും വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നും താരം പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.
ശക്തി അസ്തിവ കെ എഹ്സാസ് കി എന്ന പരമ്പരയില്‍ സജീവമാണ് താരം. മുന്പ് നടനുമായി വിവാഹം ചെയ്തിരുന്ന കമ്യയ്ക്ക് ഒന്‍പത് വയസുള്ള ഒരു മകളുണ്ട്. 2013ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു.
Post Your Comments