BollywoodGeneralLatest News

മികച്ച 100 സിനിമകളില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ ചിത്രം; തന്റെ കരിയര്‍ നശിപ്പിച്ച ചിത്രമെന്ന് ആവര്‍ത്തിച്ച് സംവിധായകന്‍

2007 ല്‍ പുറത്തിറങ്ങിയ പോള്‍ തോമസ് ആന്‍ഡേഴ്‌സണിന്റെ ദെയര്‍ വില്‍ ബി ബ്ലഡ് എന്ന ചിത്രമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

21-ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചിത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗാര്‍ഡിയന്‍സ് പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ ചിത്രമാണ് ഗാങ്‌സ് ഓഫ് വസ്സേയ്പൂര്‍. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ഒരുക്കിയ ഗാങ്‌സ് ഓഫ് വസ്സേയ്പൂര്‍ 59-ആം സ്ഥാനമാണ് സ്വന്തമാക്കിയിരിക്കുന്നത്.

പട്ടികയില്‍ ഇടം നേടിയതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ തന്റെ ലിസ്റ്റ് ഇങ്ങനെയല്ല എന്നുമാണ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പ്രതികരണം. പിന്നിലായ പല സിനിമകളും തന്റെ ചിത്രത്തേക്കാള്‍ മികച്ച സ്ഥാനം ലഭിക്കേണ്ടവയാനിന്നു പറഞ്ഞ സംവിധായകന്‍ തന്റെ കരിയര്‍ നശിപ്പിച്ച സിനിമയെന്ന് ആവര്‍ത്തിക്കുന്നു

2007 ല്‍ പുറത്തിറങ്ങിയ പോള്‍ തോമസ് ആന്‍ഡേഴ്‌സണിന്റെ ദെയര്‍ വില്‍ ബി ബ്ലഡ് എന്ന ചിത്രമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഈ തീരുമാനം താന്‍ അംഗീകരിക്കുന്നെന്നും തന്റെ 21 ാം നൂറ്റാണ്ടില്‍ ഇറങ്ങിയ ഏറ്റവും പ്രീയപ്പെട്ട ചിത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഗാങ്‌സ് ഓഫ് വാസെയ്പൂറാണ് തന്റെ സംവിധായക ജീവിതം നശിപ്പിച്ചതെന്ന് അനുരാഗ് പറഞ്ഞിരുന്നു. ഈ ചിത്രമാണ് തന്റെ കരിയര്‍ നശിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്നേക്കുറിച്ച്‌ പ്രതീക്ഷകള്‍ ഉണ്ടാവാന്‍ ഈ ചിത്രം കാരണമായെന്നും അത് തകര്‍ക്കാനാണ് താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കശ്യപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button