റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഇരുന്നു പാടി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഗായികയാണ് രാണു മൊണ്ഡാല്. നടന് ഹിമേഷ് രേഷ്മിയ ചിട്ടപ്പെടുത്തിയ പാട്ടിലൂടെ സിനിമാ പിന്നണി ഗാനരംഗത്തെയ്ക്ക് എത്തുകയാണ് രാണു.
രേഷ്മിയയുടെ ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് മുംബൈയില്‍ നടന്നു. ഈ ചിത്രത്തില്‍ ഒരു ഗാനം രാണു ആലപിക്കുന്നുണ്ട്. ചടങ്ങില്‍ വികാരാധീനനായാണ് രേഷ്മിയ സംസാരിച്ചത്. കഴിവുള്ളവരെ കണ്ടെത്താന്‍ സാധിച്ചാല്‍ മടികൂടാതെ അവരെ പിന്തുണയ്ക്കണമെന്ന് പറഞ്ഞ രേഷ്മിയ രാണുവനെയും സദസ്സിനെയും നോക്കി പൊട്ടിക്കരഞ്ഞു. ശ്വാസവാക്കുകളുമായി രാണുവും സഹപ്രവര്‍ത്തകരും രംഗത്ത് വരികയും ചെയ്തു.
Post Your Comments