മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താര ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചത് ഈ അടുത്ത കാലത്താണ്. നടി അമ്പിളി ദേവിയുമായുള്ള തന്റെ വിവാഹം പലരും വിശ്വസിച്ചിരുന്നില്ലെന്നു നടന്‍ ആദിത്യന്‍ പറയുന്നു. പരമ്പരയില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ചിരുന്നു. അതുകൊണ്ടു തന്നെ വിവാഹ ചിത്രം പുറത്തുവന്നപ്പോള്‍ ഷൂട്ടിങ്ങില്‍ നിന്നുള്ള ദൃശ്യമാണ് എന്നാണ് പലരും കരുതിയിരുന്നത്.
ഞങ്ങള്‍ കല്യാണം കഴിച്ചു എന്നറിഞ്ഞപ്പോള്‍ പലരും കുത്തുവാക്കുകളുമായി രംഗത്തെത്തിയെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആദിത്യന്‍ പറഞ്ഞു. ”ദാമ്പത്യ ജീവിതം ഒരാഴ്ച തികയ്ക്കില്ല എന്നെല്ലാം പറഞ്ഞു. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഏഴ് മാസമായി, ആദ്യത്തെ ഓണം ആഘോഷിക്കുന്നു. കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നു” താരം കൂട്ടിച്ചേര്‍ത്തു.
സത്യത്തില്‍ അമ്പിളിയെ വിവാഹം കഴിക്കാന്‍ കാരണം അപ്പുവാണ് എന്നും ആദിത്യന്‍ തുറന്നു പറഞ്ഞു. ”ജയേട്ടന്‍ (ആദിത്യന്‍ ജയന്‍) ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് മകന്റെ കാര്യമാണ്. മകന്‍ സന്തോഷമായിരിക്കണം. കാരണം ഞാന്‍ ഒരു അമ്മയാണ്, മറ്റെന്തിനേക്കാളും അവന്റെ സന്തോഷത്തിനാണ് ഞാന്‍ വിലക്കൊടുക്കുന്നത്. അപ്പുവിന്റെയും ആഗ്രഹം കണക്കിലെടുത്തായിരുന്നു ഞങ്ങളുടെ വിവാഹം.” അമ്പിളിയും പറഞ്ഞു
Post Your Comments