നടന്‍ പൃഥ്വിരാജ് ലംബോർഗിനി വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ലംബോർഗിനിയിൽ റൈഡ് തരുമോ? എന്ന ചോദ്യവുമായി ആരാധിക. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ ഒരു പരിപാടിയിലാണ് ആരാധികയുടെ ചോദ്യം. ഇതിനു രസകരമായ മറുപടി നല്കിയിരിക്കുകയാണ് താരം.
കാർഭ്രാന്തനായ സഹോദരനു വേണ്ടിയാണ് ആരാധികയുഒടെ ആവശ്യം. ‘ലംബോർഗിനിയിൽ ഒരു റൈഡ് തരാമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ കൊച്ചി റോഡിലൂടെ നിങ്ങളെ ലംബോർഗിനിയിൽ കയറ്റി കൊണ്ടുപോയാൽ നിങ്ങൾ എന്നെ ചീത്ത വിളിക്കുമോ എന്നെനിക്ക് സംശയമുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു. കൊച്ചിയിൽ തന്നെ റൈഡ് വേണമെന്ന് നിർബന്ധം ഇല്ലെന്ന ആരാധികയുടെ മറുപടി പൊട്ടിച്ചിരിയോടെയാണ് താരം ഏറ്റെടുത്ത്.
ലംബോർഗിനി എത്ര വേഗതയിൽ ഓടിച്ചിട്ടുണ്ട് എന്നായിരുന്നു മറ്റൊരു ആരാധികയുടെ ചോദ്യം.”ഇവിടെ നിന്ന് കൊച്ചിയിലെ എന്റെ വീട്ടിലേക്ക് ഒരു ഓട്ടോറിക്ഷയ്ക്ക് എത്ര വേഗതയിൽ പോകാമോ അത്രയും വേഗതയിൽ മാത്രമേ ലംബോർഗിനിക്കും പോകാൻ കഴിയൂ. അതാണ് നമ്മുടെ റോഡിന്റെ അവസ്ഥയുടെ യാഥാർഥ്യം” പൃഥ്വിരാജ് പറഞ്ഞു
Post Your Comments