നായികമാരെ പോലെ സുന്ദരികലാകാന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പെണ്‍കുട്ടികളും. അതിനായി തന്നെ സൌന്ദര്യ വര്‍ദ്ധക ക്രീമുകളും മോഡേന്‍ വസ്ത്രവുമെല്ലാം പരീക്ഷിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഏതൊരു സാധാരണ പെൺകുട്ടിയെയും പോലെയാണ് നടിമാരെന്നും അവർക്ക് മറ്റു പ്രത്യേകതകൾ ഒന്നുമില്ലെന്നും പറയുകയാണ് തെന്നിന്ത്യന്‍ താരം വരലക്ഷ്മി ശരത്കുമാര്. തമിഴ് നടന് ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി.
”ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് തന്നെ സുന്ദരികളായിട്ടല്ല. ഒരുപാട് പേരുടെ പ്രവർത്തികളുടെ ഫലമായാണ് ഇങ്ങനെയിരിക്കുന്നത്.”- വരലക്ഷ്മി പറയുന്നു. സ്വന്തം മേക്കപ്പ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്.
സിനിമാനടിമാരെ പോലെയാകണം എന്നാഗ്രഹിക്കുന്ന എല്ലാ സുന്ദരികളായ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഈ വിഡിയോയെന്നും സുന്ദരികളായല്ല ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് എന്ന് നിങ്ങളെ കാണിക്കാനാണ് ഈ വിഡിയോ എന്നും താരം കുറിക്കുന്നു.” ഒരു കൂട്ടം ആളുകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഞങ്ങൾ ഇങ്ങനെയാവുന്നത്. അതിനാല്‍ ഞങ്ങള്‍ പെര്‍ഫക്ടാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്. ഉറക്കം എഴുന്നേല്ക്കുമ്പോള് നിങ്ങളെ പോലെ തന്നെ ഞങ്ങളും മോശം ലുക്കാണ്”. – വരലക്ഷ്മി പറയുന്നു.
To all you wonderful ladies out there who want to look like actresses here’s a video jus to show you that we don’t wake up looking flawless..a lot of work goes into it with a team of people..so don’t think we r perfect..we look like crap when we wake up just like you heheheh..!! pic.twitter.com/mYyVXlK6Mx
— varalaxmi sarathkumar (@varusarath) September 12, 2019
Post Your Comments