ഇടക്കാലത്ത് വിവാഹമോചനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ താര ദാമ്പതിമാരാണ് അമിത് ടണ്ടനും റുബിയും. മിനിസ്ക്രീനിലെ ഈ മിന്നും താരങ്ങള്‍ വിവാഹ മോചനം വേണ്ടാന്ന് വച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.
വിവാഹ മോചനം കൂടുതലും ബാധിക്കുന്നത് തങ്ങളുടെ മകളുടെ ഭാവിയെ ആണെന്നും അതിനാല്‍ വീണ്ടും താരങ്ങള്‍ ഒന്നിക്കുന്നതായും വാര്‍ത്ത. തങ്ങളുടെ തീരുമാനം മൂലം മകളുടെ മനസ്സു വേദനിക്കുന്നത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഈ തീരുമാനമെന്നും അമിത് പറയുന്നു.
ജീവിതത്തില്‍ ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. റൂബി ജയിലില്‍ ആയതും മറ്റും. എന്നാല്‍ തങ്ങള്‍ വേര്‍പിരിഞ്ഞു ജീവിക്കുന്നത് മുതല്‍ തങ്ങളുടെ മകളുടെ ജീവിതം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. അവള്‍ക്ക് നല്ല രക്ഷിതാവിനെ കിട്ടാതെയാക്കുന്നത് അമ്മയുടെ അച്ഛന്റെയും സ്നേഹം നിഷേധിക്കുന്നത് തെറ്റാണ്. അത് കൊണ്ട് വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചതായി അമിത് പറയുന്നു.
Post Your Comments