
വിവാദ ജാതി പരാമര്‍ശം നടത്തിയ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് മറുപടിയുമായി പ്രമുഖ നടി ലാവണ്യ. രാജസ്ഥാനിലെ കോട്ടയില്‍ നടന്ന അഖില ബ്രാഹ്മണ മഹാസഭയുടെ യോഗത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ക്കൊപ്പം ട്വിറ്ററില്‍ ചേര്‍ത്ത അടിക്കുറിപ്പില്‍ ജന്മംകൊണ്ടു തന്നെ ആദരവ് നേടുന്നവരാണ് ബ്രാഹ്മണരെന്ന് ഓം ബിര്‍ള കുറിച്ചിരുന്നു.
കൂടാതെ സമര്‍പ്പണ ബോധത്തിനും തൃാഗ സന്നദ്ധയ്ക്കും ഒപ്പം മറ്റ് സമുദായങ്ങള്‍ക്കും വഴികാട്ടികളുമാണ് ബ്രാഹ്മണരെന്നും അദ്ദേഹം പറഞ്ഞു. ” ഒരു ബ്രാഹ്മണനെന്ന നിലയില്‍, ചില ബ്രാഹ്മണരുടെ ഇടയില്‍ ഈ മേധാവിത്വം എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങളുടെ ജാതി നിമിത്തമല്ല, നിങ്ങള്‍ ചെയ്യുന്നതിനാലാണ് നിങ്ങള്‍ ശ്രേഷ്ഠനോ താഴ്ന്നവനോ ആകുന്നത്, ”നടി ലാവണ്യ ട്വീറ്റ് ചെയ്തു. വിവാദങ്ങള്‍ ശക്തമായതോടെ നടി തന്നെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു
Post Your Comments