
മലയാളത്തിന്റെ വിസ്മയ താരമാണ് മോഹന്‍ലാല്‍. പൌരുഷത്തിന്റെ ആണ്‍രൂപമായി മലയാളികള്‍ ആഘോഷിക്കുന്ന മോഹന്‍ലാല്‍ സിനിമയിലെ പൊതുധാരണവെച്ച് സൗന്ദര്യമില്ലാത്ത ഒരാളാണ് താനെന്ന പൂര്‍ണബോദ്ധ്യമുണ്ടെന്ന് പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. സിനിമയില്‍ ഞാന്‍ നായകനായിട്ടല്ല. വില്ലനായിട്ടാണല്ലോ വന്നത്. ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം. മോഹന്‍ലാല്‍ പറഞ്ഞു.
”സുന്ദരനല്ലെന്ന് പൂര്‍ണമായ ബോദ്ധ്യമുണ്ടായിരുന്നു. അന്ന് മാത്രമല്ല. ഇപ്പോഴും ആ ബോദ്ധ്യമുണ്ട്. പക്ഷേ തുടര്‍ച്ചയായി സിനിമകള്‍ വന്നു കൊണ്ടിരുന്നു. അതുകൊണ്ട് ആശങ്കകള്‍ ഉണ്ടായിട്ടില്ല. ഒരിക്കല്‍ കെ പി ഉമ്മര്‍ എന്നോട് പറഞ്ഞു. എത്ര കാണാന്‍ കൊള്ളാത്തവനാണെങ്കിലും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും ഉദാഹരണം ലാല്‍ തന്നെ അദ്ദേഹം അത് കാര്യമായിട്ടാണോ തമാശയായിട്ടാണോ പറഞ്ഞതെന്ന് ഇപ്പോഴും എനിക്കറിയില്ല”- മോഹന്‍ലാല്‍ പറയുന്നു.
Post Your Comments