ഉയരക്കുറവിന്റെ പേരില്‍ നിരവധി പരിഹാസം കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് നടന് ജോബിയുടെ തുറന്നു പറച്ചില്. വീട് ഓര്‍മ്മകളെക്കുറിച്ചു തുറന്നു പറയുന്ന അഭിമുഖത്തിലാണ് ദാരിദ്ര്യവും കഷ്ടപ്പാടും പരിഹാസവും അനുഭവിച്ച പഴയകാലത്തെക്കുറിച്ച് ജോബി പങ്കുവച്ചത്
”സ്കൂൾ കാലഘട്ടത്തിൽ ഞാൻ മിമിക്രി വേദികളിൽ സജീവമായിരുന്നു. പിന്നീട് കേരള സർവകലാശാല കലാപ്രതിഭയായി. അതിലൂടെയാണ് സിനിമയിലേക്കുള്ള എൻട്രി ലഭിക്കുന്നത്. ഉയരക്കുറവിന്റെ പേരിൽ നിരവധി പരിഹാസങ്ങളും കുത്തുവാക്കുകളും കേട്ടു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അച്ചുവേട്ടന്റെ വീടായിരുന്നു ആദ്യ സിനിമ. പിന്നീട് ദൂരദർശൻ വന്നതോടെ അതിൽ ചെയ്ത മിമിക്രി പരിപാടികളും സീരിയലുകളും ഹിറ്റായി. മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലെ അഭിനയത്തിന് എനിക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. അതോടെ അന്ന് കളിയാക്കിവർ അഭിനന്ദിക്കാനെത്തി. എന്നെ സംബന്ധിച്ച് ഒരു മധുരപ്രതികാരമായിരുന്നു അത്.” ജോബി പറഞ്ഞു
Post Your Comments