
തൃശൂര്‍ പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലാണ് നടന്‍ ജയസൂര്യ. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ താരം തലകറങ്ങി വീഴുകയായിരുന്നു താരം. വിശ്രമകാലം രസകരമാക്കാന്‍ മക്കള്‍ക്കൊപ്പം കൂടിയിരിക്കുകയാണ് താരം. മകള്‍ക്കൊപ്പമുള്ള ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
വീട്ടിലെ ഡോക്ടറായ മകള്‍ വേദയെ കാണാന്‍ ചെന്നിരിക്കുകയാണ് ജയസൂര്യ. അച്ഛനോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ് സ്‌കാന്‍ ചെയ്ത ശേഷം വേദം വലിയ ഒരു കണ്ടുപിടുത്തം നടത്തി. അച്ഛന് ബ്രെയിന്‍ ഇല്ല. എന്തായാലും അച്ഛനും മകളും തമ്മിലുള്ള കളി ആരാധകര്‍ക്ക് വളരെ ഇഷ്ടപ്പെട്ടിട്ടുണ്ട്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ ജയസൂര്യയെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്.
കാണാതെ പോയ ബ്രെയിന്‍ ഇവിടെ കാരവാനില്‍ ഇരിപ്പുണ്ടെന്നും അത് കൊടുത്തുവിടട്ടേ എന്നുമായിരുന്നു നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ കമന്റ്. എന്നാല്‍ ഇനിയത് വേണ്ടെന്നും പുതിയൊരെണ്ണം തപ്പിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു ജയസൂര്യയുടെ മറുപടി.
കൊച്ചിന് കാര്യം മനസിലായെന്നും പിള്ള മനസ്സില്‍ കള്ളമില്ല എന്നും പറയുന്ന കമന്റുകള്‍ കൊണ്ട് ആരാധകര്‍ വീഡിയോ ആഘോഷമാക്കുകയാണ്.
Post Your Comments