കുടുംബ പ്രേക്ഷകര്‍ക്ക് ഏറെപ്രിയപ്പെട്ട താരമാണ് നടി അമ്ബിളി ദേവി. പരമ്പരകളില്‍ സജീവമായ അമ്പിളി ആദ്യ വിവാഹത്തില്‍ നിന്നും മോചനം നേടിയ ശേഷം അഭിനേതാവും സഹപ്രവര്‍ത്തകനുമായ ആദിത്യന് ജയനെ വിവാഹം ചെയ്തു. ഇത് വലിയ വിമര്‍ശനത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു. എന്നാല്‍ അതിലൊന്നും തളരാതെ തങ്ങളുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ആരാധകരുമായി അമ്പിളിയും ആദിത്യനും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ അമ്മയാകുന്നതിന്റെ തയ്യാറെടുപ്പിലാണ് അമ്പിളി.
അമ്ബിളിദേവിയുടെ നൃത്തവിദ്യാലയമായ നൃത്ത്യോദയയുടെ വാര്‍ഷികത്തില്‍ കുട്ടികള്‍ക്കൊപ്പം താരവും നൃത്തം ചെയ്തതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. നിറവയറിലും കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് അമ്പിളി ദേവി. ചവറയിലെ അമ്പിളിയുടെ വീടിനോട് ചേര്‍ന്നു തന്നെയാണ് നൃത്തവിദ്യാലയം നടത്തിവരുന്നത്.
Post Your Comments