താര ദാമ്പത്യം പലപ്പോഴും വാര്‍ത്തകളി നിറയാറുണ്ട്. എന്നാല്‍ ആരാധകരെ പോലും കൊതിപ്പിക്കുന്ന ദാമ്പത്യമാണ് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെയും ഭാര്യ മിറ രാജ്പുത്തിന്റേയും. വിവാഹം കഴിഞ്ഞ് നാല് വര്‍ഷം പിന്നിടുമ്പോഴും മനോഹരമായ പ്രണയം പോലെ മുന്നോട്ട് പോകുകയാണ് ഈ ബന്ധം.
താരസുന്ദരികളുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് ഷാഹിദ് മിറയെ കണ്ടുമുട്ടുന്നത്. ആദ്യമായി മിറയെ കണ്ടപ്പോള്‍ എന്താണ് തോന്നിയത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. അതിനാല്‍ വിവാഹത്തിന് വേണ്ടി തന്നെയാണ് മിറയെ കാണാന്‍ പോയത്. 2014 ല്‍ ആയിരുന്നു ഇത്. താരം പറയുന്നത് ഇങ്ങനെ’ എന്റെ മനസ്സിലൂടെ ആദ്യം പോയ കാര്യം എന്തെന്നാല്‍, ഞങ്ങള്‍ ഇവിടെ ഈ മുറിയില്‍ രണ്ട് വലിയ സോഫകളില്‍ ഇരിക്കുകയാണ്. ആരും അടുത്തില്ല. 15 മിനിറ്റില്‍ ഞങ്ങള്‍ ഇത് തീര്‍ക്കുമോ?’ എന്നാല്‍ തന്റെ ചിന്ത വെറുതെയായിരുന്നു നീണ്ട ഏഴു മണിക്കൂറിന് ശേഷമാണ് തങ്ങള്‍ സംസാരം അവസാനിപ്പിച്ചത്.” വോഗ് ഇന്ത്യയുടെ വെഡ്ഡിങ് ബുക്കിന് വേണ്ടിയുള്ള അബിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.
എന്നാല്‍ 16-ആം വയസിലാണ് താന്‍ ആദ്യമായി ഷാഹിദിനെ കണ്ടതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയായി മിറ പറഞ്ഞിരുന്നു. 2015 ലാണ് ഇരുവരും വിവാഹിതരായത്. മിഷ, സെയിന്‍ എന്നിവര്‍ മക്കളാണ്.
Post Your Comments