നൂറുകോടിക്ലബ്ബില് ഇടം നേടി ചരിത്രം സൃഷ്ടിച്ച മോഹന്‍ലാല്‍ ചിത്രം പുലിമുരുകനിലൂടെ ആരാധകപ്രീതി നേടിയ തെന്നിന്ത്യന്‍ താരമാണ് നമിത. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് നമിതയുടെ മേക്കോവര്‍ ചിത്രങ്ങള്‍. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് താരം. യോഗയും വര്‍ക്കൗട്ടും ശീലമാക്കിയതോടെയാണ് നമിതയുടെ ശരീരഭാരം കുറഞ്ഞത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
താരത്തിന്റെ പുതിയ മേക്കോവര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
വിവാഹം കഴിഞ്ഞതിന് ശേഷം കുറച്ചുനാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു നമിത. താരം ഇപ്പോള്‍ പുതിയ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments