വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ജിബിയും ജോജുവും തന്റെ സിനിമാ സ്വപ്നം നടപ്പാക്കുന്നത്. മോഹന്‍ലാല്‍ നായകനായ ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ ഈ ഓണക്കാലത്ത് തിയേറ്ററില്‍ എത്തുമ്പോള്‍ വലിയ സ്വപ്നം സക്ഷത്കാരിച്ചതിന്റെ അഭിമാനത്തിലാണ് ഈ ഇരട്ട നവാഗത സംവിധായകര്‍.
ഇട്ടിമാണി എന്ന ചിത്രത്തിലേക്ക് മോഹന്‍ലാല്‍ എത്തിയതിനെക്കുറിച്ച് ജിബിയും ജോജുവും പങ്കുവയ്ക്കുന്നു.
‘ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമ ചെയ്യുന്ന സമയത്ത് മോഹന്‍ലാലുമായി നല്ല അടുപ്പത്തിലായി. ഒരു ദിവസം ഒരു കഥ പറയാനുണ്ടെന്ന് ലാല്‍ സാറിനോട് പറഞ്ഞു. ലാല്‍ സാര്‍ കാരവനിലേക്ക് വിളിപ്പിച്ച് കഥ കേട്ടു, ശേഷം ഒന്നും പറഞ്ഞില്ല. ആന്റണി പെരുമ്പാവൂരിനോടും കഥ പറഞ്ഞു. അദ്ദേഹവും മിണ്ടിയില്ല. 2017 ജനുവരി രണ്ടിന് ആന്റണി ചേട്ടന് വിളിച്ചു. ലാല്‍ സാറിന്റെ വീട്ടിലേക്ക് വരാന്‍ പറഞ്ഞു. അന്ന് ഞങ്ങള്‍ വിശദമായി കഥ പറഞ്ഞു. ലാല്‍ സാറിനു വേണ്ടി എഴുതിയ കഥാപാത്രമായിരുന്നില്ല ഇത്. അതുകൊണ്ട് തന്നെ മാറ്റങ്ങള്‍ വേണമെന്നായിരുന്നു കഥ കേട്ട ശേഷം ലാല്‍ സാറും, ആന്റണിയും പറഞ്ഞത്. കഥ ഇഷ്ടമായെന്നും കുറെ സിനിമകള്‍ ചെയ്യാന്‍ ബാക്കിയുള്ളതിനാല്‍ എപ്പോള്‍ നടക്കുമെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാകില്ല എന്നുമാണ് പറഞ്ഞത്. പോരുമ്പോള്‍ ലാല്‍ സാര്‍ പറഞ്ഞു ‘നിങ്ങള്‍ ഇത് വേറെ ആര്‍ക്കെങ്കിലും വേണ്ടി ചെയ്യാന്‍ പറ്റിയാല്‍ മടിക്കരുത്. അവര്‍ക്ക് വേണ്ടി ചെയ്യുക’. ഞങ്ങള്‍ക്ക് മടുപ്പ് തോന്നിയില്ല. 23 വര്‍ഷം കാത്തിരുന്ന ഞങ്ങള്‍ക്ക് ഇത് പുത്തരിയായിരുന്നില്ല. മനോരമയുടെ ഞായറാഴ്ച സപ്ലിമെന്റിന്റെ അഭിമുഖത്തില്‍ ജിബിയും ജോജുവും പങ്കുവയ്ക്കുന്നു.
Post Your Comments