മലയാളത്തില്‍ നല്ല വേഷങ്ങളിലൂടെ കൈയ്യടി നേടുന്ന മികച്ച നടനാണ് വിജയരാഘവന്. സിനിമയിലെ തന്റെ ഇഷ്ട താരങ്ങളെക്കുറിച്ചും അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടന്മാരെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് വിജയരാഘവന്.വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ട താരങ്ങളെക്കുറിച്ച് വിജയരാഘവന് മനസ്സ് തുറന്നത്.
വിജയരാഘവന്റെ വാക്കുക്കള്‍
‘ഭരത് ഗോപിയുടെ കൂടെ വളരെ ചെറിയ ഒരു വേഷത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വളരെ സീരിയസായ മനുഷ്യനാണ്. തമാശയൊന്നും പറയില്ല. പക്ഷെ അഭിനയത്തിന്റെ സമയമാകുമ്പോള്‍ വരുന്ന മാറ്റം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത് പോലെ നെടുമുടി വേണു നസറുദീന്‍ ഷാ, ഓംപുരി ഇവരെയൊക്കെ ഇഷ്ടമാണ്. പണ്ടത്തെ അമിതാബ് ബച്ചനെക്കാള്‍ ഇപ്പോഴത്തെ ബച്ചനെയാണ് ഇഷ്ടം. സിനിമയിലെത്തണമെങ്കില്‍ പ്രേം നസീറിനെ പോലെ സുന്ദരനാകണമെന്ന് കരുതിയ കാലത്താണ് കുതിരവട്ടം പപ്പുവിന്റെ വരവ്. നടനുവേണം എന്ന് കരുതിയിരുന്ന സൗന്ദര്യമില്ല, നല്ല ശബ്ദമില്ല, പക്ഷെ അദ്ദേഹം ചെയ്തിട്ട് പോയ കഥാപാത്രങ്ങള്‍ ആര്‍ക്കെങ്കിലും ചെയ്യാന്‍ പറ്റുന്നതാണോ? കാര്യം വ്യക്തമാണ് നടനാകാന്‍ കഴിവ് മാത്രം മതി.
അടുത്തിടെ ഇറങ്ങിയ ‘പൊറിഞ്ചു മറിയം ജോസി’ലെ വിജയരാഘവന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ് നായകനായി എത്തിയ ഓണച്ചിത്രം ‘ബ്രദേഴ്സ് ഡേ’യിലും മുഖ്യ കഥാപാത്രമായി വിജയരാഘവനുണ്ട്.
Post Your Comments