GeneralKollywoodNEWS

ആരൊക്കെ എന്നെ വിട്ടുപോയാലും എന്‍റെ മക്കള്‍ എനിക്കൊപ്പമുണ്ട് : കമല്‍ഹാസന്‍

ആരോപണത്തിനിരയാകുന്ന വ്യക്തിയുടെ അതുവരെ ചെയ്ത നല്ല കാര്യങ്ങളൊന്നും അപ്പോള്‍ ആരും ഓര്‍ക്കാറില്ല എന്നതാണ് സത്യം

ഇന്ത്യന്‍ സിനിമയിലെ തന്നെ അപൂര്‍വ പ്രതിഭകളില്‍ ഒരാളാണ് കമല്‍ഹാസന്‍, അഭിനയം കൊണ്ട് പ്രേക്ഷക മനസ്സുകളെ ഞെട്ടിച്ച കമല്‍ഹാസന്‍ തന്റെ വ്യക്തി ജീവിതത്തില്‍ താന്‍  ഒരിക്കലും ഒരു  പരാജിതനായി തോന്നിയിട്ടില്ലെന്നു തുറന്നു പറയുകയാണ്,സ്വയം പരാജിതനല്ലെന്നു തോന്നുന്നതിന്റെ കാരണത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു.

കമല്‍ഹാസന്‍റെ വാക്കുകള്‍

‘എന്റെ വ്യക്തി ജീവിതം പരാജയമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയിട്ടുണ്ടാകാം. പക്ഷെ എന്നെ സംബന്ധിച്ച് വ്യക്തി ജീവിതത്തില്‍ പരാജയപ്പെട്ടുവെന്ന് ഇതുവരെ തോന്നിയിട്ടില്ല. ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങളിലൂടെ മാത്രമേ ഞാനിതുവരെ സഞ്ചരിച്ചിട്ടുള്ളൂ. ജീവിതത്തിലുണ്ടായവര്‍ പലരും പല കാരണങ്ങളില്‍ വേര്‍പിരിഞ്ഞവരാണ്. അവരുമായുള്ള ആ അകല്‍ച്ച സൗഹൃദങ്ങള്‍ക്കില്ല. പലരുടെ കണ്ണിലും ഞാന്‍ നല്ല ഒരു ഭര്‍ത്താവോ അച്ഛനോ ആയിരിക്കില്ല. ആരോപണത്തിനിരയാകുന്ന വ്യക്തിയുടെ അതുവരെ ചെയ്ത നല്ല കാര്യങ്ങളൊന്നും അപ്പോള്‍ ആരും ഓര്‍ക്കാറില്ല എന്നതാണ് സത്യം. ആരൊക്കെ എന്നെ വിട്ടുപോയാലും എന്റെ മക്കള്‍ ശ്രുതിയും അക്ഷരയും എനിക്കൊപ്പം തന്നെയുണ്ട്‌. എന്നെക്കുറിച്ച്  വരുന്ന തെറ്റായ ഒരു വാര്‍ത്തപോലും അവരെ രണ്ടുപേരെയും വേദനിപ്പിക്കുന്നില്ല. അത്രമാത്രം സ്നേഹം അവര്‍ എനിക്ക് നല്‍കുന്നു. എന്നെക്കാളും ഉയരത്തിലാണ് എന്റെ മക്കള്‍ ചിന്തിക്കുന്നത്. ശ്രുതിയുടെ ടാലന്റില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ.എന്റെ മക്കള്‍ എനിക്കൊപ്പമുള്ളപ്പോള്‍ ഞാന്‍ എങ്ങനെ വ്യക്തി ജീവിതത്തില്‍ പരാജയപ്പെടും കമല്‍ഹാസന്‍ ചോദിക്കുന്നു’.

(മാതൃഭൂമി മാഗസിന്‍ ഓണപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button