GeneralLatest NewsTV Shows

കാമുകന് മറ്റൊരു പ്രണയം? നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഞാന്‍ പോകുന്നുവെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് നടി

ബിഗ് ബോസില്‍ മറ്റൊരു മത്സരാര്‍ഥിയായ ഷെറിനുമായി തര്‍ഷാന്‍ പ്രണയത്തിലാണെന്ന് പ്രചാരണമുണ്ട്.

സിനിമാ കമ്പനി എന്ന ചിത്രത്തില്‍ ദീപിക എന്ന പഞ്ചാബി പെണ്‍കുട്ടിയേ അവതരിപ്പിച്ച നടിയാണ് സനം ഷെട്ടി. തമിഴ് ബിഗ് ബോസ് മത്സരാര്‍ഥികളിലൊരാളായ നടന്‍ തര്‍ഷാനുമായി പ്രണയത്തില്‍ ആയിരുന്നു ഈ കന്നഡ താര. എന്നാല്‍ നടനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് താരത്തിന്റെ വെളിപ്പെടുത്തത്തല്‍. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായ താര്‍ഷാന്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ താനുമായി പ്രണയത്തിലാണെന്ന വിവരം മറച്ചുവച്ചുവെന്നും അത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും സനം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്നു പൊട്ടിക്കരഞ്ഞു കൊണ്ടാണ് താരം ഇത് ആരാധകരെ അറിയിച്ചത്.

ബിഗ് ബോസില്‍ മറ്റൊരു മത്സരാര്‍ഥിയായ ഷെറിനുമായി തര്‍ഷാന്‍ പ്രണയത്തിലാണെന്ന് പ്രചാരണമുണ്ട്. അതിനെ തുടര്‍ന്നാണ്‌ താരത്തിന്റെ പ്രതികരണം.

”തര്‍ഷാന് പിന്തുണയുമായി എപ്പോഴും ഞാന്‍ കൂടെ ഉണ്ടായിരുന്നു. ഞാന്‍ താര്‍ഷന്റെ വിജയത്തിലേക്കുള്ള വഴിയില്‍ ഒരു തടസ്സമാണെന്ന് തിരിച്ചറിയുമ്പോള്‍ അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. തര്‍ഷാന്‍ പുറത്ത് വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാവുകയുള്ളൂ. ഷെറിന്റെയും തര്‍ഷാന്റെയും പ്രണയത്തെക്കുറിച്ച് ആളുകള്‍ സംസാരിക്കുമ്പോള്‍ അവരെല്ലാം ഉന്നം വയ്ക്കുന്നത് എന്നെയാണ്. ഞാന്‍ ഇപ്പോള്‍ ഒരു വില്ലനായി മാറി. ആളുകള്‍ പറയുന്നത് ഞാന്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ്. അത് അങ്ങനെ തന്നെയാകട്ടെ.. ഞാന്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പോകുന്നു തര്‍ഷാന്‍. എന്നിരുന്നാലും ജീവിതകാലം മുഴുവന്‍ താങ്കളെ ഞാന്‍ പ്രണയിക്കും. അതില്‍ ആര്‍ക്കും എന്നെ ചോദ്യം ചെയ്യാനാകില്ല”- സനം ലൈവില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button