ബഹിരാകാശശാസ്ത്രജ്ഞനാകാനായിരുന്നു കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്നതെന്ന് ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത്. ‘ചന്ദ്രയാന്രണ്ടി’നെക്കുറിച്ച് നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ സംപ്രേഷണംചെയ്ത പ്രത്യേകപരിപാടിയിലാണ് തന്റെ നടക്കാതെപോയ സ്വപ്നത്തെക്കുറിച്ച് സുശാന്ത് പങ്കുവച്ചത്.
കുട്ടിയായിരിക്കുമ്പോള്‍ ബഹിരാകാശശാസ്ത്രജ്ഞനാകാന് അതിയായി ആഗ്രഹിച്ചിരുന്നു. ഇതിനായി എവിടെപ്പോകണമെന്ന് എനിക്കറിയില്ലായിരുന്നു. നാസയുടെ ഭാഗമാകാന്‍ കുറെ ശ്രമം നടത്തി. തഴയപ്പെട്ടു. അതിനിടെ വളരെ ശക്തിയേറിയ ദൂരദര്‍ശിനി ഞാന്‍ സ്വന്തമാക്കി..രാത്രിയില്‍പോലും ഏതൊരു വസ്തുവിനെയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇതിലൂടെ കഴിയും’ സുശാന്ത് പറഞ്ഞു.
ബഹിരാകാശം സ്വപ്നംകാണുന്ന കുട്ടികളെ സഹായിക്കുകയാണ് താരം. രണ്ടുകുട്ടികളെ നാസയിലെത്തിച്ചു. അവരിലൊരാള്‍ക്ക് സ്വര്ണമെഡല്കിട്ടി. ചന്ദ്രനിലെ ഭൂമിയില്നിന്നുകാണാന് കഴിയാത്തഭാഗത്ത് സ്ഥലവും വാങ്ങിയിട്ടുണ്ട് സുശാന്ത്
Post Your Comments