തെന്നിന്ത്യന്‍ ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താര നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നടന് ധ്യാന്‍ ശ്രീനിവാസന് ഒരുക്കിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ നിവിന്പോളിയ്ക്കൊപ്പം എത്തുകയാണ് താരം. സിനിമാ മേഖലയിലെ ഏറ്റവും എളിമയും നന്മയും ഉള്ള നടനെക്കുറിച്ചു നയന്‍താര പങ്കുവയ്ക്കുന്നു.
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെക്കുറിച്ച് നയന്‍താര ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചതിങ്ങനെ..
‘ഇത് പോലെ നന്മയും എളിമയുമുള്ള നടനെ കണ്ടിട്ടില്ല. ഷൂട്ടിങ്ങിനിടയില്‍ സ്ത്രീകള്‍ അദ്ദേഹത്തെ പരിചയപ്പെടാന്‍ വരും. അദ്ദേഹത്തിന് വേണമെങ്കില്‍ കസേരയില്‍ ഇരുന്നു കൊണ്ട് തന്നെ ഒന്ന് ചിരിച്ചെന്നു വരുത്തി അവരെ മടക്കി അയയ്ക്കാം. പക്ഷെ അദ്ദേഹം എഴുന്നേറ്റ് നിന്ന് വളരെ ഭവ്യതയോടെയാണ് അവരോടു സംസാരിക്കുന്നത്’.
‘ചന്ദ്രമുഖി’, ‘ശിവാജി’, ‘കുചേലന്’ എന്നീ ചിത്രങ്ങളില്‍ രജനികാന്തിനൊപ്പം നയന്‍താര വേഷമിട്ടിട്ടുണ്ട്.
Post Your Comments