GeneralLatest NewsMollywood

ഇന്ത്യയുടെ വാനമ്പാടിയെ രാഷ്ട്രപുത്രിയായി പ്രഖ്യാപിക്കും

എം.എസ് സുബ്ബലക്ഷ്മിക്കു ശേഷം ഈ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലതാ മങ്കേഷ്‌ക്കര്‍.

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർക്ക് രാഷ്ട്രപുത്രി പദവി നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യന്‍ സിനിമാ പിന്നണിഗാനരംഗത്തിന് എഴുപതു വര്‍ഷങ്ങളായിനല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് ലതാ മങ്കേഷ്‌കര്‍ക്ക് സർക്കാർ ഈ വിശിഷ്ടപദവി നൽകി ആദരിക്കുന്നത്.

താരത്തിനു തൊണ്ണൂറു വയസ്സു തികയുന്ന സെപ്റ്റംബര്‍ 28നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഹിന്ദിക്ക് പുറമെ മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ പാടിയിട്ടുള്ള ലതാ മങ്കേഷ്‌കര്‍ക്ക് 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു. 2001ല്‍ ഭാരതരത്‌നയും. എം.എസ് സുബ്ബലക്ഷ്മിക്കു ശേഷം ഈ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലതാ മങ്കേഷ്‌ക്കര്‍.

shortlink

Related Articles

Post Your Comments


Back to top button