ഒരുകാലത്ത് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടനായികയായിനു ചന്ദ്ര ലക്ഷ്മണ്‍. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്കു മടങ്ങി വരാനുള്ള തയാറെടുപ്പിലാണ് താരം. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തങ്ങൾക്ക് നല്ല കുടുംബങ്ങൾ വാഴില്ല എന്നാണ് ഇതുവരെയുള്ള വിശ്വാസമെന്ന് ചന്ദ്ര പറയുന്നു.
‘‘തിരുവനന്തപുരത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അമ്മ ബാങ്ക് ഉദ്യോഗസ്ഥ. അച്ഛൻ സ്വകാര്യ സ്ഥാപനത്തിലും. അച്ഛന്റെ സ്ഥലം മാറ്റങ്ങൾക്കനുസരിച്ച് ഞങ്ങളുടെ വീടുകള്‍ മാറിക്കൊണ്ടിരുന്നു. ഞാൻ രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ അച്ഛൻ എറണാകുളത്ത് ഒരു വീട് വാങ്ങി. പക്ഷേ, 3 വർഷമേ അവിടെ താമസിക്കാനായുള്ളൂ. അതിനിടെ അച്ഛന് മധുരയിലേക്ക് സ്ഥലം മാറ്റമായി. അതോടെ കുറെ നാൾ അടഞ്ഞു കിടന്ന ആ വീട് നോക്കാനാളില്ലാതായതോടെ വിറ്റു. അതിനുശേഷം ചെന്നൈയിൽ ഒരു ഫ്ലാറ്റ് വാങ്ങി ഞങ്ങൾ താമസം തുടങ്ങി. പക്ഷേ, 4വർഷമേ മാത്രമേ അവിടെ താമസിച്ചുള്ളൂ. മറ്റുള്ളവർക്ക് അന്ധവിശ്വാസമാണെന്നു തോന്നാമെങ്കിലും അവിടെ താമസിച്ചപ്പോൾ ഞങ്ങൾക്ക് മൂന്നു പേർക്കും അപകടങ്ങൾ ഉണ്ടായി. മരണത്തിൽ നിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
രോഗങ്ങളും പ്രശ്നങ്ങളും വേട്ടയാടിയതോടെ വാസ്തു നോക്കിച്ചു. അങ്ങനെ ദിശയിലും അളവുകളിലുമൊക്കെ ദോഷങ്ങൾ കണ്ടെത്തി. അതോടെ ആ ഫ്ലാറ്റ് വിറ്റ് അഡയാറിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറി. പിന്നെ ഇതുവരെ ഞങ്ങൾ സ്വന്തമായി വീട് വാങ്ങിയിട്ടില്ല. എന്റെ ജീവിതത്തിൽ പോസിറ്റീവായ ഒരുപാട് കാര്യങ്ങൾ സംഭവിച്ചത് ഇവിടെ താമസിക്കുമ്പോഴാണ്. അതുകൊണ്ട് വാടകവീടായാലും ഇതുവരെ മറ്റൊരു വീടിനോടും തോന്നാത്ത മാനസിക അടുപ്പമുണ്ട്’’.– ചന്ദ്ര ലക്ഷ്മൺ പങ്കുവച്ചു
Post Your Comments