GeneralLatest NewsMollywood

മുണ്ടുടുത്തു ചെന്നതിനു എന്നെ ക്ലാസ്സിൽ നിന്നും പുറത്താക്കിയിട്ടുണ്ട്; നടന്‍ അഖില്‍

ചോലയിൽ അഖിൽ ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വെനീസ് ചലച്ചിത്രമേളയിൽ മുണ്ടുടുത്ത് മാസ് ഗെറ്റപ്പിൽ ജോജു എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. റെഡ് കാർപ്പറ്റിൽ ജോജുവിനൊപ്പം കറുത്ത മുണ്ടുടുത്ത് നിന്ന മറ്റൊരു താരമാണ് അഖില്‍. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘ചോല’ യുടെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് വെന്നീസില്‍ എത്തിയ ടീമില്‍ സനൽ കുമാർ ശശിധരൻ, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവർക്കൊപ്പം അഖിൽ വിശ്വനാഥ്, സിജോ വടക്കന്‍ എന്നിവരും ഉണ്ടായിരുന്നു.

ചോലയിൽ അഖിൽ ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. അഖിലിന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.

‘മുണ്ടുടുത്തു ചെന്നതിനു എന്നെ ക്ലാസ്സിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.. ആ ഞാൻ ഇന്ന് നമ്മൾ കേരളീയരുടെ മുണ്ടുടുത്തു വെനീസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ വരെ എത്തി… അതും ലജൻസിന്റെ കൂടെ…അഭിമാന നിമിഷം’ അഖിൽ കുറിച്ചതിങ്ങനെ.

shortlink

Related Articles

Post Your Comments


Back to top button