മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ഗൂഗിള്‍ സെര്‍ച്ചില്‍ മൂന്നാം സ്ഥാനത്ത്. ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസില്‍ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മമ്മൂട്ടി. ആരാധകരുടെ വോട്ടിംഗ്, ഉയര്‍ന്ന റേറ്റിങ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇങ്ങനെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സിനിമയുടെ കാസ്റ്റ്, പ്രൊഡക്ഷന്‍ ക്രൂ, വ്യക്തിഗത ജീവചരിത്രങ്ങള്‍, പ്ലോട്ട് സംഗ്രഹങ്ങള്‍, നിസ്സാരകാര്യങ്ങള്‍, ആരാധകര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഫീച്ചറുകള്‍, വിമര്‍ശനാത്മക അവലോകനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള റേറ്റിംഗുകള്‍ ഉള്‍പ്പെടുത്തിയാണ് പട്ടിക. 2019 ഇതുവരെ, ഐഎംഡിബിയുടെ ഡാറ്റാബേസില്‍ ഏകദേശം 6 ദശലക്ഷം ശീര്‍ഷകങ്ങളും 9.9 ദശലക്ഷം വ്യക്തിത്വ വിവരങ്ങള്‍, അതുപോലെ 83 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും ഉണ്ട്.
നാല്പത്തിയെട്ട് വര്‍ഷങ്ങളായി അഭിനയ ലോകത്ത് നിറഞ്ഞു നില്ക്കുന്ന താരമാണ് മമ്മൂട്ടി. 1971 ഓഗസ്റ്റ് ആറാം തീയതി പ്രദര്‍ശനത്തിനെത്തിയ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെയാണ് അഭിനയ ലോകത്തേയ്ക്ക് അദ്ദേഹം എത്തുന്നത്. പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി കെ.ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രത്തിലൂടെയാണ് മുനിരയിലേയ്ക്ക് എത്തിയത്.
Post Your Comments