
തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് പ്രേംകുമാര്‍. ജയറാമിനൊപ്പം ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പ്രേം കുമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള കാരണം തുറന്നു പറയുകയാണ് താരം. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പ്രേം കുമാര്‍ പറഞ്ഞതിങ്ങനെ..
”തൊണ്ണൂറുകളിൽ ഓടിനടന്ന് അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു. പിന്നീട് ഒരേപോലെയുള്ള വേഷങ്ങൾ തുടരെ വന്നപ്പോൾ ചില സിനിമകൾ വേണ്ടെന്നുവച്ചു. 2001 ലായിരുന്നു എന്റെ വിവാഹം. ഭാര്യ ജിഷ. വിവാഹശേഷം എട്ടുവർഷത്തോളം ഞങ്ങൾക്ക് കുട്ടികൾ ഇല്ലായിരുന്നു. അതും മറ്റു വ്യക്തിപരമായ അസൗകര്യങ്ങളുമാണ് സിനിമയിൽ നിന്നൊരു ബ്രേക്ക് എടുക്കാൻ കാരണമായത്. അല്ലാതെ മനഃപൂർവം സിനിമയിൽ നിന്നും മാറിനിന്നതല്ല. ആറ്റുനോറ്റിരുന്നു മകൾ ജനിച്ച ശേഷമാണ് വീണ്ടും സിനിമകൾ നോക്കിത്തുടങ്ങിയത്. അപ്പോഴേക്കും സംവിധായകരും നടന്മാരും സിനിമ മൊത്തത്തിലും മാറിയിരുന്നു. പരിചയമുള്ള സംവിധായകർ സിനിമ ചെയ്യാതെയായി. അങ്ങനെ റീഎൻട്രി പിന്നെയും വൈകി. ” അരവിന്ദന്റെ അതിഥികള്‍, പഞ്ചവർണത്ത, പട്ടാഭിരാമന് തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് പ്രേംകുമാര്‍ .
Post Your Comments