ഹോട്ടലുകളില്‍ ഭക്ഷണത്തിനു വന്‍തുക ഈടാക്കുന്നത് പല താരങ്ങളും ബില്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ച ഒരു ബില്‍ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത ഹാസ്യതാരം കിക്കു ശര്‍ദ. ഒരു ചായക്കും കാപ്പിക്കും കൂടി ഹോട്ടല്‍ 78,650 രൂപയാണ് ഈടാക്കിയത്.
ഇന്തോനേഷ്യയിലെ ബാലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് കിക്കു. ഇതിനിടെ ചായ കുടിക്കാന്‍ പോയപ്പോഴാണ് ഈ ബില്‍ ലഭിച്ചത്. ബില്‍ നടന് സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുകയായിരുന്നു. എന്നാല്‍ ഇത്രയും വലിയ ബില്‍ ലഭിച്ചതില്‍ പരാതിയില്ലെന്ന് നടന് പറഞ്ഞു.
ബില്‍ തുക കണ്ട് അമ്പരന്ന ആരാധകര്‍ക്ക് പിന്നീടാണ് കാര്യം മനസിലായത്. ചായക്കും കാപ്പിക്കും നടനില്‍ നിന്നും ഈടാക്കിയത് 78,650 ഇന്തോനേഷ്യന്‍ കറന്‍സിയാണ്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്ബോള്‍ 400 രൂപയാണ് വില. ട്വീറ്റിന് നടന് വിശദമാക്കി.
Post Your Comments