ഗണേശ ചതുര്‍ഥിക്ക് ആശംസകളറിയിച്ച താരപുത്രിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. സെയിഫ് അലിഖാന്റെ മകളും നടിയുമായ സാറ അലി ഖാനെതിരെ സൈബര്‍ ആക്രമണം. ഗണേശ വിഗ്രഹത്തിന് മുന്നില്‍ നില്ക്കുന്ന ചിത്രമാണ് പ്രകോപനത്തിന് പിന്നില്‍.
നടി യഥാര്‍ഥ മുസ്ലിം അല്ല എന്ന തരത്തിലാണ് ഭൂരിഭാഗം വിമര്‍ശകരും. പേരില്‍ നിന്ന് അലി ഖാന് നീക്കം ചെയ്യണമെന്നുംവിമര്ശകര് പറയുന്നു. നടന് കാര്‍ത്തിക് ആര്യനുമായി സാറ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്കെതിരെയും അധിക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങളില്‍ താരത്തിനു പിന്തുണയുമായി ആരാധകരും രംഗത്തുണ്ട്. ഇത്തരം സൈബര്‍ ആക്രമണം കൊണ്ട് തകര്‍ക്കാന്‍ പറ്റുന്നവളല്ല സാറയെന്നും ശക്തയായ സ്ത്രീയാണ് അവരെന്നും ആരാധകര്‍ കുറിക്കുന്നു
Post Your Comments