
ലോക ശ്രദ്ധ നേടിയ പോൺ താരങ്ങളില്‍ ഒരാളാണ് മിയ ഖലീഫ. പോൺ താരമെന്ന ഇമേജ് തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും മിയ ബിബിസിക്ക് നൽകിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
”അശ്ലീല സിനിമാ നിർമാണത്തിലും ഉള്ളടക്കത്തിലും താരങ്ങൾക്ക് വലിയ പങ്കൊന്നുമില്ല. ഏത് വേഷം ധരിക്കണം, പ്രമേയം, എവിടെ വെച്ച് ചിത്രീകരിക്കുന്നു ഈ വിഷയങ്ങളെക്കുറിച്ചൊക്കെ വളരെക്കുറിച്ചേ പറയാറുള്ളൂ. പോൺ വിഡിയോകളിൽ അഭിനയിക്കുന്ന സമയത്ത് പലപ്പോഴും ഞാൻ അബോധാവസ്ഥയിലായിരുന്നു. ഒരുപക്ഷേ അത് ‘അഡ്രിനാലിൻ ആയിരിക്കണം. എന്റെ ശരീരത്തിൽ അഡ്രിനാലിന്റെ അളവ് വളരെ ഉയർന്ന നിലയിലായിരുന്നു. എനിക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഞാനന്ന് ചെയ്തിരുന്നത് എന്നെനിക്കറിയാം. അതെല്ലാം അഡ്രിനാലിന്റെ പുറത്താണ് ചെയ്തത്. ” മിയ പറയുന്നു
ഹിജാബ് ധരിച്ച് അഭിനയിച്ചതിനെക്കുറിച്ചും താരം തുറന്നു പറയുന്നു. ഹിജാബ് ധരിച്ചുള്ള വീഡിയോ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അഭിനയിച്ചതെന്നും ആ വിഡിയോ ചിത്രീകരിക്കുന്ന സമയത്തും ശരീരത്തിൽ അഡ്രിനാലിൻ ഉണ്ടായിരുന്നുവെന്നും പറഞ്ഞ മിയ ആ വീഡിയോ ചിത്രീകരണത്തിന് തൊട്ടടുത്ത ദിവസമൊന്നും തന്നെ അത് ഭയപ്പെടുത്തിയിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.” അഡ്രിനാലിനിൽ നിന്ന് മോചിതയായപ്പോഴേക്ക് എന്റെ ലോകം മുഴുവൻ തകർക്കപ്പെട്ടിരുന്നു. നിരവധി ഭീഷണികള്‍ എനിക്കെതിരെ ഉയർന്നു. ഐഎസിൽ നിന്നാണ് ഭീഷണിയെന്ന് ഞാൻ പറയുന്നില്ല. കാരണം ഐഎസിൽ ആഴത്തില്‍ പ്രവർത്തിക്കുന്നൊരാൾ അമേരിക്കയിൽ ഇല്ല.” മിയ പങ്കുവച്ചു.
Post Your Comments