
സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പലതാരങ്ങളും സംവദിക്കാറുണ്ട്. എന്നാല്‍ നടിനടന്മാരോട് അതിരുവിട്ട കമന്റുകളുമായി പലരും എത്താറുണ്ട്. അതിനൊന്നും പലതാരങ്ങളും മറുപടി നല്‍കാറില്ല. എന്നാല്‍ ആരാധകന്റെ അതിരുവിട്ട ചോദ്യത്തിന് നടി ഇലിയാന നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ ”എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്”? എന്നായിരുന്നു ഒരാളുടെ ചോദ്യം. ഉടന്‍ താരം മറുപടി നല്‍കി. ”നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക”? ഇലിയേനയുടെ മറുപടി ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.
Post Your Comments