തങ്ങളുടെ പ്രിയതാരങ്ങളെ ഒന്നു കാണാനായി ആരാധകര്‍ മണിക്കൂറുകളോളം കാത്തിരിക്കാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തന്നെ കാണാന്‍ മഴ നനഞ്ഞ് കാത്തിരുന്ന ആരാധകോട് ടൊവിനോ പറഞ്ഞ സ്നേഹവാക്കുകള്‍ ഏറ്റെടുക്കുകയാണ് സമൂഹ മാധ്യമം. ഒരു വെഡ്ഡിംഗ് സെന്റന്റിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ടൊവിനോയുടെ പ്രസംഗം
‘മഴ വന്നപ്പോള്‍ എല്ലാവരും പോയികാണും എന്നാണോര്‍ത്തത്. പക്ഷേ ഈ സ്നേഹം ഭയങ്കരമായ സന്തോഷമാണ് നല്‍കുന്നത്. നിങ്ങള്‍ മഴ കൊള്ളുമ്ബോള്‍ എനിക്കെന്തിനാണ് കുട?ഒരു മഴ കൊണ്ടതുകൊണ്ട് നമ്മള്‍ക്ക് ഒന്നും വരാന്‍ പോവുന്നില്ല, അല്ലേ. വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്, രസമല്ലേ. മഴയത്ത് എന്നെ കാത്തിരുന്നതിന് നന്ദി,’ ടൊവിനോ പറഞ്ഞു.
Post Your Comments