ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറിയ മലയാളത്തിന്റെ പ്രിയ ഗായിക സയനോര ഒരു പ്രോഗ്രാമില്‍ വെച്ച് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് പങ്കുവച്ചു.
ഒരു പ്രോഗ്രാമില്‍ പങ്കെടുത്ത സമയത്ത് അമ്മയോടൊപ്പം ഒരു സുന്ദരിയായ കുഞ്ഞിനെ കണ്ടപ്പോള്‍ അതിനെ താന്‍ കൊഞ്ചിച്ചു എന്നാല്‍ കുഞ്ഞ് തന്നെ ശ്രദ്ധിക്കാതെ കരയുകയായിരുന്നുവെന്നും അതിന്റെ കാരണം തിരക്കിയപ്പോള്‍ ആ അമ്മ പറഞ്ഞ മറുപടി തന്നെ ഞെട്ടിപ്പിച്ചുവെന്നും സയനോര പറയുന്നു. എന്താണെന്ന് അറിയില്ല കറുത്തവരെ അവന് ഇഷ്ടമല്ല എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. അമ്മയുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ നിന്നു പോയെന്നും സയനോര പങ്കുവച്ചു. ഒരിക്കലും ഒരാളോടും പറയാന്‍ പാടില്ലാത്ത ഒരു കാര്യമാണ് ഒരു താരത്തെ അപമാനിക്കുന്ന രീതിയില്‍ ആ അമ്മ അവിടെ പറഞ്ഞത് ജീവിതത്തില്‍ ആ സംഭവം ഒരിക്കലും മറക്കാന്‍ കഴിയുന്നില്ലെന്ന് സയനോര പറയുന്നു.
”കുട്ടിക്കാലം മുതലേ കറുത്തു പോയത് കൊണ്ട് ഒരുപാട് വേദനകള്‍ ഞാന്‍ സഹിച്ചിട്ടുണ്ട് ഇപ്പോള്‍ ഈ നിലയില്‍ ആയിട്ടു പോലും ഒരുപാട് കാര്യങ്ങള്‍ ഇങ്ങനെ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എനിക്കൊരു കുഞ്ഞുണ്ടാകുമ്ബോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സങ്കടപ്പട്ടത് ഈ ഒരു കാര്യം മാത്രം ചിന്തിച്ചിട്ടാണ് എനിക്ക് കുഞ്ഞു പിറന്നപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് കുഞ്ഞു ആണാണോ പെണ്ണാണോ എന്നല്ല മറിച്ച് കുഞ്ഞു ആരെ പോലെയാണ് കാണാന്‍ എന്നാണ്. എനിക്ക് എന്റെ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം ഒരിക്കലും എന്റെ കുട്ടികള്‍ക്ക് ഉണ്ടാവരുത്” സയനോര പങ്കുവച്ചു
Post Your Comments