
‘ലേഡീ സൂപ്പര്‍ സ്റ്റാര്‍’ എന്നല്ലാതെ തമിഴ് നാട്ടില്‍ മറ്റൊരു വിളിപ്പേര് കൂടി നയന്‍താരയ്ക്കുണ്ട്, ‘അണ്ണി’ എന്നാണ് ചിലര്‍ നയന്‍സിനെ സ്നേഹത്തോടെ വിളിക്കുന്നത്. ‘ചന്ദ്രമുഖി’ എന്ന സൂപ്പര്‍ ഹിറ്റ് രജനികാന്ത് ചിത്രത്തില്‍ നായികയായതോടെയാണ് തമിഴ് മക്കളുടെ അണ്ണന്റെ നായികയെ ‘അണ്ണി’ എന്ന് അവര്‍ വിളിച്ചു തുടങ്ങുന്നത്. ‘ശിവാജി’ എന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം നൃത്ത രംഗത്തിലും ‘കുചേലന്‍’ എന്ന ചിത്രത്തില്‍ വീണ്ടും രജനികാന്തിന്റെ നായികയായും നയന്‍സ് വേഷമിട്ടു, ഇതോടെ തലൈവരുടെ ആരാധകര്‍ക്ക് നയന്‍താര ‘അണ്ണി എന്ന’ വിളിപ്പേരോടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി. സൂപ്പര്‍ താരം രജനികാന്തിനെക്കുറിച്ച് നയന്‍താര ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത് ഇങ്ങനെ
‘ഇത് പോലെ നന്മയും എളിമയുമുള്ള നടനെ കണ്ടിട്ടില്ല. ഷൂട്ടിങ്ങിനിടയില്‍ സ്ത്രീകള്‍ അദ്ദേഹത്തെ പരിചയപ്പെടാന്‍ വരും. അദ്ദേഹത്തിന് വേണമെങ്കില്‍ കസേരയില്‍ ഇരുന്നു കൊണ്ട് തന്നെ ഒന്ന് ചിരിച്ചെന്നു വരുത്തി അവരെ മടക്കി അയയ്ക്കാം. പക്ഷെ അദ്ദേഹം എഴുന്നേറ്റ് നിന്ന് വളരെ ഭവ്യതയോടെയാണ് അവരോടു സംസാരിക്കുന്നത്’, സൂപ്പര്‍ താരത്തെക്കുറിച്ച് നയന്‍താര പറയുന്നു.
ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രമാണ് നയന്‍സിന്റെ ഒടുവിലായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നയന്‍താര മലയാള സിനിമയുടെ ഭാഗമാകുന്നത്, നേരത്തെ ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ നയന്‍താര അഭിനയിച്ചിരുന്നു.
Post Your Comments