മലയാളത്തിന്റെ വിസ്മയ താരമാണ് മോഹന്‍ലാല്‍. താരം ആരാധകരോട് പോലും വളരെ മര്യാദയോടെ പെരുമാറുന്നത്. നാല്പതു വര്‍ഷത്തോളം സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന താരം ദേഷ്യപ്പെട്ട് കണ്ടിട്ടുണ്ടോയെന്ന് അദ്ദേഹത്തിനൊപ്പം ജോലി ചെയ്തിട്ടുള്ള ആരോടെങ്കിലും ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും മറുപടി. എന്നാല്‍ ദേഷ്യമേ ഇല്ലാത്ത വ്യക്തിയല്ല മോഹന്‍ലാല്‍. അതിനെ അതിജീവിക്കാന്‍ താരത്തിനു കഴിയാറുണ്ട്. സിനിമ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ സ്വയം ശിക്ഷിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ദേഷ്യത്തെ നിയന്ത്രിച്ചിരുന്നത്.
ഏയ് ഓട്ടോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ സമയത്തുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ച. ”ഏയ് ഓട്ടോയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. എല്ലാദിവസവും രാവിലെ ഏഴുമണിക്കാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ പ്രൊഡക്ഷന്‍ ടീമിനോട് മോഹന്‍ലാല്‍ ഒരു നിബന്ധന വച്ചു. രാവിലെ ആറുമണിക്ക് തനിക്ക് പ്രഭാത ഭക്ഷണം കിട്ടണം. അതും ഗോതമ്ബ് പുട്ട് മാത്രം. ആദ്യത്തെ രണ്ട് ദിവസം എല്ലാം അദ്ദേഹത്തിന്റെ നിര്‍ദേശം പോലെ നടന്നു. എന്നാല്‍ മൂന്നാമത്തെ ദിവസം മുതല്‍ സമയം തെറ്റി. അതോടെ മോഹന്‍ലാല്‍ പ്രഭാത ഭക്ഷണം തന്നെ ഉപേക്ഷിച്ചു.
ഈ സംഭവം നിര്‍മ്മാതാവായ മണിയന്‍ പിള്ള രാജു അറിയുകയും മോഹന്‍ലാലിനോട് ഇതേപ്പറ്റി ചോദിക്കുകയും ചെയ്തു. അക്കാര്യം തന്നില്‍ ദേഷ്യം ഉണ്ടാക്കിയെന്നും അതിന് കണക്ക് തീര്‍ക്കേണ്ടത് ഒന്നുകില്‍ ഭക്ഷണം കൊണ്ടുവരുന്നയാളോടോ അല്ലെങ്കില്‍ നിര്‍മ്മാതാവിനോടോയാണ്. അത് സെറ്റില്‍ മുഷിച്ചിലുണ്ടാക്കും അതിനാലാണ് സ്വയം ശിക്ഷിക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു ലാല്‍ നല്‍കിയ മറുപടി.”
കടപ്പാട് : കേരളകൗമുദി
Post Your Comments