GeneralLatest NewsMollywood

‘മുക്കിലെ മുറുക്കാന്‍ കടയില്‍ കപ്പലണ്ടി വാങ്ങാന്‍ പോണ ലാഘവത്തോടെ റെഡ് കാര്‍പ്പറ്റില്‍ കയറിയ ആദ്യത്തെയാള്‍!

വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം വെനീസ് മേളയിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമയാണ് ചോല.

വെനീസ് മേളയുടെ റെഡ് കാര്‍പ്പറ്റില്‍ നാടന്‍ ശൈലിയില്‍ മുണ്ടുടുത്ത് മലയാളത്തിന്റെ പ്രിയ താരം ജോജു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’ വെനീസ് ചലചിത്രോത്സവത്തില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചപ്പോള്‍ സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍ , അഖില്‍ വിശ്വനാഥ് എന്നിവര്‍ ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ സന്നിഹിതരായിരുന്നു. വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം വെനീസ് മേളയിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമയാണ് ചോല.

വെനീസ് മേളയില്‍ തനി നാടന്‍ വേഷത്തില്‍ മുണ്ടുടുതെത്തിയ ജോജുവാണ് സോഷ്യല്‍ മീഡിയയില്‍ താരം. നാട്ടിലെ സിംപിള്‍ മനുഷ്യന്‍ വെനീസിലും അതേ ലാഘവത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ടു. ‘മുക്കിലെ മുറുക്കാന്‍ കടയില്‍ കപ്പലണ്ടി വാങ്ങാന്‍ പോണ ലാഘവത്തോടെ വെനീസ് മേളയുടെ റെഡ് കാര്‍പ്പറ്റില്‍ കയറിയ ആദ്യത്തെയാള്‍! ഇത് കലക്കി ബ്രോ…’ എന്നാണ് സംവിധായകന്‍ വി.സി അഭിലാഷ് ജോജുവിനും ചോല ടീമിനും ആശംസകര്‍ നേര്‍ന്നു കൊണ്ട് കുറിച്ചത്

അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കൂത്ത് എന്നിവയാണ് ഇതിനു മുമ്പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button