ഷീല, ശാരദ എന്നീ നടമാര്‍ക്ക് പുറമേ മലയാള സിനിമയിലെത്തി സ്വാഭാവിക അഭിനയത്തിന്റെ ഞെട്ടലുണ്ടാക്കിയ നടിമാരാണ് ഉര്‍വശി ശോഭനയും മാധവിയുമൊക്കെ അതിനു ശേഷം മഞ്ജു വാര്യര്‍ എന്ന നടിയും മികച്ച അഭിനയ പ്രതിഭ എന്ന പേരില്‍ അടയാളപ്പെട്ടു. പക്ഷെ തൊണ്ണൂറുകള്‍ക്ക് ശേഷം മലയാള സിനിമയുടെ അമരത്ത് വ്യത്യസ്ത വേഷങ്ങളുമായി പ്രേക്ഷകരെ അത്ഭുത പ്പെടുത്തിയ നടിയായിരുന്നു ഉര്‍വശി .
1992 എന്ന വര്‍ഷം ഉര്‍വശി നായികയായത് ഇരുപതോളം ചിത്രങ്ങളിലാണ്, അതില്‍ മിക്കവയും സൂപ്പര്‍ ഹിറ്റായി തകര്‍ത്തോടിയ ചിത്രങ്ങള്‍. ശോഭന വലിയ താരങ്ങളുടെ നായികായി അഭിനയിക്കുമ്പോഴും ഇമേജ് നോക്കാതെ സ്ക്രീനിലെത്തിയ താരമാണ് ഉര്‍വശി. . തൊണ്ണൂറുകള്‍ക്ക് ശേഷം ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ച നായിക നടിയെന്ന ഉര്‍വശിയുടെ റെക്കോര്‍ഡ് മറ്റൊരു നടിമാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത അപൂര്‍വ്വ നേട്ടമാണ്.
തലയണമന്ത്രം, ലാല്‍ സലാം, സ്ത്രീധനം, കളിപ്പാട്ടം, ഭാര്യ, സൂര്യഗായത്രി, വെങ്കലം, സ്ഫടികം, കടിഞ്ഞൂണ്‍ കല്യാണം, യോദ്ധ, അങ്ങനെ പോകുന്നു ഉര്‍വശിയുടെ തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള മെഗാഹിറ്റുകള്‍. നിരവധി ലോ ബജറ്റ് സിനിമകളില്‍ ജഗദീഷിന്റെ നായികയായും ഉര്‍വശി തന്‍റെ സിനിമാ കരിയറിന്റെ ലിസ്റ്റില്‍ മഹാ വിജയങ്ങള്‍ എഴുതി ചേര്‍ത്തു, മുന്‍നിര സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു ലേഡീ സൂപ്പര്‍ താരമായി തിളങ്ങി നില്‍ക്കുമ്പോഴും ഉര്‍വശി നല്ല സിനിമകളുടെ ഭാഗമായി ചേര്‍ന്ന് നിന്നു.
Post Your Comments