രോഗത്തെക്കുറിച്ച് മറ്റുള്ളവരോട് തുറന്നു പറയാന്‍ മടക്കുന്നവരാന് ഭൂരിഭാഗം പേരും. എന്നാല്‍ തനിക്ക് ഗര്‍ഭപാത്രം ഇല്ലെന്നും 13 ട്യൂമറുകള്‍ നീക്കം ചെയ്തുവെന്ന് താരപുത്രിയുടെ വെളിപ്പെടുത്തല്‍. സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും സംഗീതജ്ഞയുമായ അനൗഷ്‌ക രവിശങ്കറാണ് തന്റെ രോഗാവസ്ഥയേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്.
സ്ത്രീത്വവും മാതൃത്വവും ഒരു സ്ത്രീക്ക് സമൂഹം അനുശാസിച്ചിരിക്കുന്ന അളവുകോലുകള്‍ തെറ്റിക്കാതിരിക്കാന്‍ പലരും ഇന്ന് തങ്ങളുടെ രോഗങ്ങളും ലക്ഷണങ്ങളും മറച്ചുവയ്ക്കാറുണ്ടെന്നും എന്നാല്‍ ഇതില്‍ ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലാത്തതിനാലാണ് താനിപ്പോള്‍ ഇക്കാര്യം തുറന്നു പറയുന്നതെന്നും അനൗഷ്‌ക സമൂഹമാധ്യമത്തില്‍ പങ്കുവച്ചകുറിപ്പില്‍ വ്യക്തമാക്കി
അനൌഷ്കയുടെ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍
എനിക്കിപ്പോള്‍ ഗര്‍ഭപാത്രം ഇല്ല. കഴിഞ്ഞ മാസം നടത്തിയ രണ്ടു ശസ്ത്രക്രിയകളിലൂടെ ഗര്‍ഭപാത്രം എനിക്ക് നഷ്ടമായിരിക്കുന്നു. ഗര്‍ഭാശയത്തിലുണ്ടായിരുന്ന മുഴ വളര്‍ന്നു വലുതായി ആറു മാസം ഗര്‍ഭം ഉണ്ടെന്ന് തോന്നുന്ന ഘട്ടത്തിലെത്തി. അതോടെ അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. എന്റെ ഉദരത്തിലുണ്ടായിരുന്ന നിരവധി ട്യൂമറുകള്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെയും നീക്കം ചെയ്തു. ആകെ മൊത്തം പതിമൂന്ന് ട്യൂമറുകള്‍ ഉണ്ടായിരുന്നു. ഇതിലൊന്ന് എന്റെ പേശികള്‍ക്കിടയിലൂടെ വളര്‍ന്ന് വയറിലൂടെ ഉന്തി നില്‍ക്കുകയായിരുന്നു.
read also:മതങ്ങള്‍ നോക്കാതെ ഉത്സവങ്ങള്‍ ആഘോഷിക്കണം; ഗണേശചതുര്‍ത്ഥിയെക്കുറിച്ച് നടി ഹിന ഖാന്‍
എന്റെ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരുമെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഡിപ്രഷനിലായിരുന്നു ഞാന്‍. എന്റെ സ്ത്രീത്വം നഷ്ടപ്പെട്ടു പോകുമോ, ഭാവിയില്‍ കുട്ടികള് വേണമെന്ന ആഗ്രഹം, ശസ്ത്രക്രിയ്ക്കിടയില്‍ മരണപ്പെട്ടാല്‍ എന്റെ കുട്ടികള്‍ അമ്മ ഇല്ലാതെ ജീവിക്കേണ്ടി വരുമെന്ന ഭയം, ലൈംഗിക ജീവിതത്തില്‍ ഇതുണ്ടാക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ എന്നെ വല്ലാതെ ഭയപ്പെടുത്തി. ഞാന്‍ എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇതിനെക്കുറിച്ച് സംസാരിച്ചു. നിരവധി സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തിട്ടുണ്ടെന്ന് അപ്പോഴാണ് ഞെട്ടലോടെ ഞാന്‍ തിരിച്ചറിയുന്നത്.
26-ാമത്തെ വയസ്സിലാണ് എന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ മത്തങ്ങാ വലുപ്പത്തിലുള്ള മുഴ ഉണ്ടെന്ന് ആദ്യം അറിയുന്നത്. ഇത് വിജയകരമായി നീക്കം ചെയ്തതിനു ശേഷം എന്റെ സുന്ദരന്‍മാരായ രണ്ട് ആണ്‍മക്കള്‍ക്ക് ജന്‍മം നല്‍കി. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്ത് എന്നെ ആരോ ജീവനോടെ തിന്നുന്ന അനുഭവമായിരുന്നു. ഏറെ നാളത്തെ സ്‌ട്രെസ്സിനും ബ്ലീഡിങ്ങിനും നടുവേദനയ്ക്കും മൈഗ്രേനും ശേഷം ഞാന്‍ മനസിലാക്കി എന്റെ ഉള്ളില്‍ വീണ്ടും ഫൈബ്രോയിഡുകള്‍ വളരുന്നു. അതോടെയാണ് ഈ സമയത്ത് ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.
ഇന്ന് ഞാന്‍ സുഖം പ്രാപിച്ച് വരുന്നു. കുടുംബത്തിന്റെ വളരെ മികച്ച പിന്തുണ എനിക്കുണ്ട്. എനിക്ക് ഉപദേശമോ സഹതാപമോ വേണ്ട. എനിക്കറിയാം എന്റെ കഥയേക്കാള്‍ ഭീകരാവസ്ഥ അനുഭവിക്കുന്ന സ്ത്രീകളുണ്ടെന്ന്, എന്നാല്‍ എന്റെ ശസ്ത്രക്രിയയെക്കുറിച്ച് ഇനിയും നിങ്ങളോട് പറയാതിരിക്കനാകില്ല. പ്രത്യുത്പാദനം അടിസ്ഥാനമായ ആരോഗ്യ ചിന്തയ്ക്ക് പ്രാധാന്യം നല്‍കിയതിനാല്‍ പലപ്പോഴും നമ്മുടെ രോഗങ്ങളും ലക്ഷണങ്ങളും ഒളിച്ചുവയ്ക്കാനാണ് നോക്കുക. എന്നാല്‍ എനിക്ക് ഇനിയും അത് ചെയ്യേണ്ട. എന്റെ ഗര്‍ഭപാത്രംനീക്കം ചെയ്തു, അതോടൊപ്പം വയറിലെ മറ്റ് ട്യൂമറുകളും. അതില്‍ ഒളിച്ച് വയ്ക്കാനൊന്നുമില്ല..
Post Your Comments