GeneralLatest NewsTV Shows

മകളുടെ പേരിടല്‍ ചടങ്ങ്; ചിത്രങ്ങൾ പങ്കുവച്ച് ദീപൻ മുരളി

‘‘എന്റെ മാലാഖ മേധസ്വിയുടെ പേരിടൽ ചടങ്ങ്’’ ചിത്രങ്ങൾക്കൊപ്പം ദീപൻ കുറിച്ചു.

ടെലിവിഷന്‍ രംഗത്ത് സജീവമായ നടനാണ്‌ ദീപന്‍ മുരളി. തന്റെ മകൾ മേധസ്വിയുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ഓഗസ്റ്റ് 28 ബുധനാഴ്ച ആയിരുന്നു ചടങ്ങ്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള അതിമനോഹരമായ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ ദീപൻ പങ്കുവച്ചത്.

സീരിയൽ രംഗത്തെ സുഹൃത്തുക്കളായ അർച്ചന സുശീലൻ, സ്വാതി, ദിയ, ബഷീർ ബഷി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. ‘‘എന്റെ മാലാഖ മേധസ്വിയുടെ പേരിടൽ ചടങ്ങ്’’ ചിത്രങ്ങൾക്കൊപ്പം ദീപൻ കുറിച്ചു.

ജൂലൈ 22നാണ് ദീപന്റെ ഭാര്യ മായ പെൺകുഞ്ഞിനു കുഞ്ഞിനു ജന്മം നൽകിയത്. മോഹന്‍ലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥികളിൽ ഒരാളായിരുന്നു ദീപന്‍.

shortlink

Related Articles

Post Your Comments


Back to top button