GeneralLatest NewsMollywood

സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏക നടന്‍!!

ബെഡ്‌റൂമില്‍ കയറുന്നതിന് മുന്‍പേ എല്ലാവരും മൊബൈല്‍ പുറത്തു വയ്ക്കണം. അതു മാത്രമേയുള്ളൂ നിബന്ധന

അച്ഛന് പിന്നാലെ മലയാളത്തിന്റെ പ്രിയതാരമായി മാറിയിരിക്കുകയാണ് നടി അഹാന. ടെലിവിഷന്‍- സിനിമാ രംഗത്ത് സജീവമായ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏക നടനെന്നാണ് ട്രോളന്‍മാര്‍ അച്ഛനെ വിളിക്കുന്നതെന്ന് അഹാന പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..” ഞങ്ങളുടേത് സ്‌പെഷല്‍ കുടുംബമാണ്. എല്ലാവരും ഒരു മുറിയിലാണ് ഉറക്കം. അതു അച്ഛനും അമ്മയ്ക്കും നിര്‍ബന്ധമാണ്. അതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം നമുക്ക് കൃത്യമായി എട്ടു മണിക്കൂര്‍ ഉറങ്ങാം. ബെഡ്‌റൂമില്‍ കയറുന്നതിന് മുന്‍പേ എല്ലാവരും മൊബൈല്‍ പുറത്തു വയ്ക്കണം. അതു മാത്രമേയുള്ളൂ നിബന്ധന. ഇതില്‍ വലിയൊരു മണി മാനേജ്‌മെന്റ് കൂടിയുണ്ട്. ഞങ്ങള്‍ നാലു പേരും നാലു മുറിയില്‍ കിടന്നാല്‍ സ്വാഭാവികമായും നാല് ഏസി കൂടുതല്‍ പ്രവര്‍ത്തിപ്പിക്കേണ്ടേ? ഇതാകുമ്ബോള്‍ വൈദ്യുതി ബില്ലും കൂടില്ല. എങ്ങനെയുണ്ട് ഐഡിയ ”

”സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏക നടന്‍. ട്രോളന്‍മാര്‍ അച്ഛനെ വിളിക്കുന്നതാണ്. ഞങ്ങളെല്ലാവരും ഇത്തരം തമാശകള്‍ ആസ്വദിക്കുന്നവരാണ്. ശരിയാണ്, നാലു പെണ്‍മക്കളെ വളര്‍ത്തിയെടുക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ ജോലിയാണ്. അതില്‍ പാതി ഉത്തരവാദിത്തം അമ്മയ്ക്കാണ്.” അഹാന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button