GeneralLatest NewsMollywoodTV Shows

ഈ കൊല്ലം എന്റെ ഒപ്പം ആകുമെന്നും എനിക്ക് സ്വന്തം ആകുമെന്നും ഈശ്വരൻ സത്യം അറിഞ്ഞില്ല; ആദിത്യൻ

കഴിഞ്ഞ വർഷം സീതയുടെ ലൊക്കേഷനിൽ അമ്പിളിയുടെ പിറന്നാള്‍

നടി അമ്പിളി ദേവിക്ക് ജൻമദിനാശംസകൾ നേർന്ന് ഭര്‍ത്താവും നടനുമായ ആദിത്യൻ. താരം ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വൈറലാകുന്നു.

‘കഴിഞ്ഞ വർഷം സീതയുടെ ലൊക്കേഷനിൽ അമ്പിളിയുടെ പിറന്നാള്‍, പ്രൊഡ്യൂസർ ബിനു ചേട്ടൻ കേക്ക് മുറിക്കാൻ വിളിക്കുമ്പോൾ ആണ് ഞാൻ അറിയുന്നത്. അന്ന് കൂട്ടത്തിൽ ഒരു കഷ്ണം കേക്കും കിട്ടി ആശംസകൾ പറഞ്ഞ് മടങ്ങി. പക്ഷെ ഈ കൊല്ലം എന്റെ ഒപ്പം ആകുമെന്നും എനിക്ക് സ്വന്തം ആകുമെന്നും ഈശ്വരൻ സത്യം അറിഞ്ഞില്ല. ഒപ്പം എനിക്ക് ഒരു ‘കുഞ്ഞു സമ്മാനം’. അതുകൊണ്ട് അൽപം പഴഞ്ചൻ രീതി ആണേലും ഈ കൊല്ലം എന്റെ കുഞ്ഞിന് ഇരിക്കട്ടെ ‘ഉമ്മ’. ഹാപ്പി ബർത്ഡേ അമ്പിളിക്കുട്ടീ…’.– ആദിത്യൻ കുറിച്ചു. അമ്പിളിയോടൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.

അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് അമ്പിളി ദേവി. അഭിനയ രംഗത്തു നിന്നു ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് താരം.

shortlink

Related Articles

Post Your Comments


Back to top button