ഒരുകാലത്ത് മലയാള സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തു കയ്യടി നേടിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. തുടക്കത്തില്‍ ലഭിച്ച അമ്മ വേഷങ്ങള്‍ തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്നു തുറന്നു പറയുകയാണ് താരം.
‘മലയാളത്തില്‍ കുറച്ചു കൂടി നല്ല വേഷങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ കിട്ടിയില്ല. പക്ഷെ ലഭിച്ച വേഷങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടവയാണ്. അരയന്നങ്ങളുടെ വീട്ടിലെ സീത, കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ആശ ലക്ഷ്മി. ഇനിയും സാധ്യതയുണ്ട്. തുടക്കത്തില്‍ കിട്ടിയ അമ്മ വേഷങ്ങള്‍ എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. വേദനിക്കുന്ന പാവം അമ്മ അല്ലാതെ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലെ അമ്മ വേഷത്തിനുള്ളൂ. ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. വ്യത്യസ്തമായ ടഫ് റോളുകള്‍ ചെയ്യണം. ഇക്കാലയളവില്‍ തമിഴ്, തെലുങ്ക് കന്നഡ സിനിമകളിലും അഭിനയിച്ചു. തെലുങ്കില്‍ അമിതാബ് ബച്ചനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി. അദ്ദേഹത്തിന്റെ പെരുമാറ്റം ഡയലോഗ് ഡെലിവറി, ടൈമിംഗ്, ഒക്കെ കണ്ടുപഠിക്കേണ്ടതാണ്. അതുപോലെയായിരുന്നു നെടുമുടി ചേട്ടനോപ്പമുള്ള അഭിനയം. ‘തനിയെ’ എന്ന സിനിമയില്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അഭിനയത്തിന്റെ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത ഫീലായിരുന്നു എനിക്ക്. അനുഭവ സമ്പത്തുള്ള നടിനടന്മാര്ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളറിയാതെ അഭിനയിച്ചു പോകും. ലാലേട്ടനൊപ്പം ഒരുപാടു സിനിമകള്‍ ചെയ്യാനായതും എന്റെ ഭാഗ്യമാണ്.
കടപ്പാട് : ഗൃഹലക്ഷ്മി മാഗസിന്
Post Your Comments